കരുനാഗപ്പള്ളി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്നും ജിഷക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കരുനാഗപ്പള്ളി നഗരസഭാ കാര്യാലയത്തിലെ പോളിങ് ബൂത്തിലേക്ക് ഒരു സംഘം പേര്‍ വായ്മൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി. പ്ളക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. ബൂത്തിന്‍റെ 200 മീറ്റര്‍ പരിധിയില്‍ ആള്‍ക്കാര്‍ കൂടരുതെന്ന വിലക്ക് ലംഘിച്ച് ഇവര്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. 11.45 ഓടെയായിരുന്നു സംഭവം.
കെ.എം.എം.എല്‍ ജീവനക്കാരനായ ചവറ വടക്കുംതല പെരുമന വീട്ടില്‍ വസന്തകുമാര്‍(57), ഇയാളുടെ മകന്‍ കൈലാസ് വസന്ത്(19), വടക്കുംതല അന്‍വര്‍ ഷാ മന്‍സിലില്‍ അക്ബര്‍(25), പന്മന തംബുരുവില്‍ കിരണ്‍ ബാബു(19), പന്മന ചക്കനാല്‍ വീട്ടില്‍ നന്ദന്‍ ആര്‍. കുമാര്‍(19), ചവറ മടത്തില്‍ തെക്കന്‍ സജീവ്(24) എന്നിവര്‍ ആണ് അറസ്റ്റില്‍ ആയത്. കണ്ടാലറിയുന്ന 13 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.