‘ട്രോളിങ് ബൂത്തിലും’ കനത്ത പോളിങ്

കോഴിക്കോട്: പോളിങ്ബൂത്തുകളിലെല്ലാം വോട്ടെടുപ്പ് കനത്തദിനം സോഷ്യല്‍ മീഡിയയിലെ ‘ട്രോളിങ്ബൂത്തു’കളിലും തിരക്കേറെയായിരുന്നു. രാഷ്ട്രീയപാര്‍ട്ടിക്കാരെയും പോളിങ് ഉദ്യോഗസ്ഥരെയും ചിരിയുടെ മഷിപുരട്ടി ട്രോളര്‍മാര്‍ കളിയാക്കി. തെരഞ്ഞെടുപ്പ് സ്പെഷല്‍ വാട്സ്ആപ് സന്ദേശങ്ങള്‍ മൊബൈല്‍ ഫോണുകള്‍ വഴി പറന്നുകളിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായി വോട്ട് ചെയ്ത യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മഷിപുരണ്ട ചൂണ്ടുവിരലുമായി സാമൂഹികമാധ്യമങ്ങളില്‍ പടം പോസ്റ്റ് ചെയ്തതിനെ ട്രോളര്‍മാര്‍ കളിയാക്കി.

ഇന്നത്തെ വെറുപ്പിക്കല്‍ പോസ്റ്റ് ഉദ്ഘാടനം ചെയ്തതിന്‍െറ പേരിലായിരുന്നു ഈ ‘ശരിപ്പെടുത്തല്‍’. ട്രോളര്‍മാരെ പേടിച്ചാണോ എന്നറിയില്ല, വോട്ട് ചെയ്ത് ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന സെല്‍ഫി ഇത്തവണ എണ്ണത്തില്‍ കുറവായിരുന്നു. ദുല്‍ഖറിനൊപ്പം വോട്ടുചെയ്യാന്‍ ക്യൂ നിന്ന ഒരു പ്രമുഖ സിനിമാ നിര്‍മാതാവ്, പിന്നീട് പിതാവ് മമ്മൂട്ടിയത്തെിയപ്പോഴും പിന്നില്‍ ക്യൂ നിന്നത് ‘പൊങ്കാല’ക്ക് കാരണമായി. രണ്ടിടത്ത് ഒരേസമയമത്തെുന്ന കുമ്പിടി എന്നാണ് മമ്മൂട്ടിയുടെ സുഹൃത്തായ ഈ നിര്‍മാതാവിനെ ട്രോളന്മാര്‍ വിശേഷിപ്പിച്ചത്.

‘തള്ളേ, ദേ മര്യാദക്ക് കൂടെ വന്ന് ബി.ജെ.പിക്ക് വോട്ട് ചെയ്തോണം’ എന്ന് അമ്മയോട് പറയുന്ന ‘സംഘി’യോട് നിനക്ക് അമ്മയേക്കാള്‍ വലുത് പശുവല്ളേയെന്നും അതിനെ കൊണ്ടുപോയി വോട്ട് ചെയ്യിക്ക് എന്ന് പറയുന്ന അമ്മയുടെ മറുപടിയുള്ള ട്രോളിന് തിങ്കളാഴ്ച ലൈക് ഏറെകിട്ടി.
ചേട്ടന്‍ ഇപ്പോള്‍ പോയാല്‍ ക്യൂവില്‍ നിന്ന് കുഴയുമെന്ന നിര്‍ദേശത്തിന് കുടിയനായ തനിക്ക് ക്യൂവെല്ലാം സര്‍വസാധാരണമായ വിഷയമാണെന്നാണ് ട്രോളില്‍  ഒരു യുവാവിന്‍െറ മറുപടി.  നഖം നിറയെ പോളിഷ് ഇട്ടുവന്ന യുവതി ചറപറാന്ന് മഷിയിടരുതെന്ന് അഭ്യര്‍ഥിക്കുന്നത് മഷി കോരി ഒഴിക്കുന്ന ചില ഉദ്യോഗസ്ഥര്‍ക്കുള്ള താക്കീതായി.


പതിവിലും വലുപ്പത്തില്‍ മഷി വരച്ചപ്പോള്‍ പഴുതാരയെപ്പോലെ തോന്നുന്നുവെന്ന് ഒരു ട്രോള്‍ കാണിച്ചുതരുന്നു. വോട്ട് ചെയ്യാന്‍ നാട്ടിലത്തൊനാവാത്ത പ്രവാസികളുടെ ദു$ഖവും നെടുവീര്‍പ്പുകളും വിഷയമായി. ഒരു പ്രവാസി സുഹൃത്തിനോട് ചോദിക്കുന്നു: ‘വോട്ട് ചെയ്യാന്‍ പറ്റാത്തതില്‍ ഒരു വിഷമവുമില്ളേ?’ സുഹൃത്തിന്‍െറ മറുപടി ഇങ്ങനെ: ‘എനിക്ക് വിഷമം തോന്നുമ്പോള്‍ ഞാന്‍ ഓഫിസിലെ പഞ്ചിങ് മെഷീനില്‍ മൂന്നാല് പ്രാവശ്യം കുത്തും. എന്നിട്ടും വിഷമം മാറിയില്ളെങ്കില്‍ കറുത്ത മഷിപ്പേനകൊണ്ട് വിരലില്‍ രണ്ട് വരയങ്ങ് വരക്കും...’

തിരക്കഥാകൃത്തും നടനുമായ  അനൂപ് മേനോനെ കളിയാക്കിയ ട്രോളും വോട്ടെടുപ്പ്ദിനം ശ്രദ്ധേയമായി. വോട്ടുയന്ത്രത്തിലെ ബീപ് ശബ്ദം കേട്ട് തന്‍െറ സിനിമ സെന്‍സര്‍ ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കുന്ന അനൂപിനെയാണ് ഈ ട്രോളില്‍ കണ്ടത്. ബി.ജെ.പി അക്കൗണ്ട് തുറക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് ദിവസം ബാങ്കുകള്‍ക്ക് അവധി കൊടുത്തെന്ന് ഇന്നലെ ഹിറ്റായ ഒരു വാട്സ്ആപ് സന്ദേശത്തില്‍ കളിയാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്ന വ്യാഴാഴ്ച ഗംഭീര ട്രോളുകളുമായി വരാനിരിക്കുകയാണ് പ്രമുഖ ട്രോളര്‍മാര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.