തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തമിഴ്നാട് തീരത്തേക്ക് നീങ്ങിയ സാഹചര്യത്തില്‍ കേരളത്തിന്‍െറ തീരപ്രദേശങ്ങളില്‍ 50-60 കിലോമീറ്റര്‍ വേഗത്തില്‍ കൊടുങ്കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂര്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന ജാഗ്രതനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
മേയ് 19 വരെ സംസ്ഥാന വ്യാപകമായി കനത്ത മഴ ലഭിക്കും. അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ രണ്ടുദിവസമായുള്ള കടല്‍ക്ഷോഭം തുടരുമെന്നും മുന്നറിയിപ്പുണ്ട്. മലയോരമേഖലകളില്‍ ശക്തമായ കാറ്റോടുകൂടിയ മഴക്കും സാധ്യതയുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജില്ലാഭരണകൂടങ്ങള്‍ക്ക് ലാന്‍ഡ് റവന്യൂ കമീഷണര്‍ നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.