യു.ഡി.എഫിന് മികച്ച വിജയം; സീറ്റുകളുടെ എണ്ണം പറയുന്നില്ല: ഉമ്മൻചാണ്ടി

തിരുവനന്തപുരം: യു.ഡി.എഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുള്ള ആത്മവിശ്വാസം തനിക്ക് ഇപ്പോഴുമുണ്ട്. മുന്നണിക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോൾ പറയുന്നില്ല. യു.ഡി.എഫ് മികച്ച വിജയം കൈവരിക്കും-ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്‍റെ മനസ് ബി.ജെ.പിയുടെ അജണ്ടകൾക്കൊപ്പമല്ല. ബി.ജെ.പി അക്കൗണ്ട് തുറക്കാൻ പോകുന്നില്ല. 1977ൽ സി.പി.എമ്മിന്‍റെ പിന്തുണയോടെ ശ്രമിച്ചിട്ടും അക്കൗണ്ട് തുറക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഉദുമ പോലുള്ള സി.പി.എം കോട്ടയിൽ പോലും വിജയിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

എക്സിറ്റ് പോളിന്‍റെ കൗണ്ടിങ് അല്ല വ്യാഴാഴ്ച നടക്കുന്നത്. ജനം വോട്ട് ചെയ്തതാണ് നാളെ എണ്ണുന്നത്. ആ കൗണ്ടിങ്ങിൽ യു.ഡി.എഫിന്‍റെ വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തിലേറിയാൽ യു.ഡി.എഫിന്‍റെ മുഖ്യമന്ത്രി ആരാകുമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉമ്മൻചാണ്ടി തയാറായില്ല. മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന മന്ത്രി സി.എൻ ബാലകൃഷ്ണന്‍റെ പ്രസ്താവന വ്യക്തിപരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.