ധർമ്മടത്തെ കള്ളവോട്ട്: സി.പി.എമ്മിനു നിഷേധിക്കാന്‍ പോലുമാകാത്ത അവസ്ഥ- ഉമ്മൻചാണ്ടി

തിരുവനന്തപുരം: ധര്‍മടം പഞ്ചായത്തില്‍ വ്യാപകമായ തോതില്‍ കള്ളവോട്ട് ചെയ്തതിൻെറ ദൃശ്യങ്ങള്‍ ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കള്ളവോട്ടിൻെറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സി.പി.എമ്മിനു നിഷേധിക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്. പാര്‍ട്ടിയുടെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്തത്. ധര്‍മടം മണ്ഡലത്തിലെ ഒരു പഞ്ചായത്തിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റ് പഞ്ചായത്തുകളിലും വന്‍തോതില്‍ കള്ളവോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന ആക്ഷേപമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയുമാണ് സി.പി.എം പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനിറുത്തിയിരിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് സി.പി.എം തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.


 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.