നേമത്ത് ബി.ജെ.പി പൊരുതിനേടിയത് ചരിത്രം

തിരുവനന്തപുരം: നേമത്ത് ഒ. രാജഗോപാലിലൂടെ ബി.ജെ.പി കരസ്ഥമാക്കിയ ചരിത്രവിജയം പൊരുതിനേടിയത്. കേരളക്കരയില്‍ താമര വിരിയിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം കണ്ടത്തെിയ മണ്ഡലവും നേമംതന്നെ.
2015ലെ തദ്ദേശതെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെതന്നെ നേമത്ത് താമര വിരിയിക്കാനുള്ള കൃത്യമായ ഗൃഹപാഠം ബി.ജെ.പി ജില്ലാഘടകം നടത്തി. ന്യൂനപക്ഷ, ഭൂരിപക്ഷ മേഖലകള്‍ തിരിച്ച് ഓരോയിടത്തും മേല്‍നോട്ടത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ഹൈന്ദവവീടുകളില്‍ കയറിയിറങ്ങിയ പ്രവര്‍ത്തകര്‍ കേരളത്തില്‍ ബി.ജെ.പി വരേണ്ട സാമൂഹിക, രാഷ്ട്രീയ സാഹചര്യം വിശദമാക്കി. പ്രചാരണത്തിന്‍െറ അവസാനനാള്‍വരെയും അവര്‍ വീടുകള്‍ കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്തു. പോളിങ് ബൂത്തിലേക്കുള്ള ദിശാസൂചിക വരെ ഉള്‍പ്പെടുന്ന ലഘുലേഖകളാണ് വിതരണം ചെയ്തത്. അതേസമയം, ന്യൂനപക്ഷമേഖലകളില്‍ കൃത്യമായ അകലം പാലിക്കുകയും നിശ്ശബ്ദ പ്രചാരണത്തിന്‍െറ പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ബി.ജെ.പിയുടെ ജയം സുനിശ്ചിതമല്ളെന്ന തോന്നല്‍ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കാനായിരുന്നു തീരുമാനം. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ന്യൂനപക്ഷ വോട്ടുകള്‍ സംഘടിതമായി ഇടത്-വലതുമുന്നണികളിലേക്ക് മറിയാതിരിക്കാനാണ് അവര്‍ ശ്രമിച്ചത്. ഹൈന്ദവ വോട്ടുകള്‍ പൂര്‍ണമായി ബി.ജെ.പിക്ക് ഉറപ്പിക്കുക, ന്യൂനപക്ഷ വോട്ടുകള്‍ ഇരുമുന്നണിക്കുമായി വീതംവെച്ചുപോകുന്ന സാഹചര്യം സൃഷ്ടിക്കുക. അതായിരുന്നു തന്ത്രം. ഇതു മുന്നില്‍കണ്ട് ചിട്ടയായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് 8671 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ഒ. രാജഗോപാലിന്‍െറ ജയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.