കാലിക്കറ്റില്‍ വീണ്ടും പരീക്ഷാഫീസ് കൂട്ടി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷയുടെയും അനുബന്ധ സേവനങ്ങളുടെ ഫീസ് വീണ്ടും കൂട്ടി. പരീക്ഷക്ക് അപേക്ഷിക്കുന്നതുമുതല്‍ സര്‍ട്ടിഫിക്കറ്റ് വരെയുള്ള ഫീസിലാണ് വര്‍ധന. പുതിയനിരക്ക് വെള്ളിയാഴ്ച നിലവില്‍ വന്നു. വിവിധ കോഴ്സുകളുടെ സ്പെഷല്‍ സപ്ളിമെന്‍ററി പരീക്ഷക്ക് പേപ്പര്‍ ഒന്നിന് 2750 രൂപയാണ് പുതിയ ഫീസ്. ഓണ്‍ലൈന്‍ അപേക്ഷാഫീസായി 110 രൂപ വേറെയും അടക്കണം. പിഎച്ച്.ഡി അസ്സല്‍ സര്‍ട്ടിഫിക്കറ്റിന് തപാല്‍ ചാര്‍ജ് ഉള്‍പ്പടെ 1238 രൂപയാണ് പുതിയനിരക്ക്. അടിയന്തരയിനത്തില്‍ പിഎച്ച്.ഡി സര്‍ട്ടിഫിക്കറ്റിന് 2338 രൂപയും ഫാസ്റ്റ് ട്രാക്ക് ഇനത്തില്‍ (മൂന്ന് പ്രവൃത്തിദിനം) സര്‍ട്ടിഫിക്കറ്റിന് 2805 രൂപയും ഇനി നല്‍കണം. ബി.ടെക് കണ്‍സോളിഡേറ്റഡ് മാര്‍ക്ലിസ്റ്റിന് 3300രൂപ, സര്‍ട്ടിഫിക്കറ്റ്-മാര്‍ക്ലിസ്റ്റുകളുടെ ആധികാരികത പരിശോധനക്ക് (ഓരോന്നിനും) 1650 രൂപ, ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 660 രൂപ എന്നിങ്ങനെയാണ് പുതിയ ഫീസ്. ഡിഗ്രി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് (നോണ്‍ പ്രഫഷനല്‍) തപാല്‍ ചാര്‍ജ് ഉള്‍പ്പെടെ 275, പ്രഫഷനല്‍ ഡിഗ്രിക്ക് 330, പി.ജി നോണ്‍ പ്രഫഷനല്‍ 385, പ്രഫഷനല്‍ പി.ജിയുടേതിന് 440 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ഫീസ്. ഒരു വര്‍ഷത്തിനുശേഷം അപേക്ഷക്ക് 110 രൂപയും 10 വര്‍ഷത്തിനുശേഷം 1100 രൂപയാണ് അധിക ഫീസ് ഒടുക്കണം.

ഡിഗ്രി, പി.ജി പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റ് 138, എം.ഫില്‍, പിഎച്ച്.ഡിയുടേതിന് 275, റാങ്ക് സര്‍ട്ടിഫിക്കറ്റ് 220, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 110, ഡ്യൂപ്ളിക്കേറ്റ് മാര്‍ക്ലിസ്റ്റ് ഓരോന്നിനും 385, കോണ്‍ഫിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് 220, ബി.എ, ബി.എസ്സി, ബി.കോം, ബി.സി.എ, ബി.എ അഫ്ദലുല്‍ ഉലമ പ്രൈവറ്റ് രജിസ്ട്രേഷന്‍ 550, അഫ്ദലുല്‍ ഉലമ- അദീബെ ഫാസില്‍ പ്രിലിമിനറി 440, എല്ലാ തരം അപേക്ഷാഫോറങ്ങള്‍ക്കും 28, മെട്രിക്കുലേഷന്‍ ഫീസ് 110, കോഴ്സ്-പരീക്ഷ രജിസ്റ്റര്‍ റദ്ദാക്കല്‍ 1650, ബി.എയുടെ മെയിന്‍ വിഷയം മാറ്റല്‍ 1650, ബി.കോം കണ്‍സോളിഡേറ്റഡ് മാര്‍ക്ലിസ്റ്റ് 1705, യു.ജി ഡെസെര്‍ട്ടേഷന്‍ 220, പി.ജി ഡെസെര്‍ട്ടേഷന്‍ 550, എം.ഫില്‍ ഡെസെര്‍ട്ടേഷന്‍ 2750 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഫീസുകള്‍. വര്‍ഷംതോറും ഫീസ് കൂട്ടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ടെന്നും 10 ശതമാനം വര്‍ധനയാണ് ഇപ്പോഴുണ്ടായതെന്നും വി.സി. ഡോ. കെ. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.