എൽ.ഡി.എഫിന് പുതിയ മദ്യനയമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയം ഉപേക്ഷിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആജീവനാന്ത മദ്യനയം നടപ്പാക്കാൻ ഉമ്മൻചാണ്ടിക്ക് അവകാശമില്ല. പുതിയ മദ്യനയം എൽ.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കാനം പറഞ്ഞു.

സംസ്ഥാനത്ത് മദ്യ ലഭ്യത കുറഞ്ഞിട്ടില്ല. യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയത്തിനെതിരായ ജനവിധിയാണിത്. മദ്യ വർജനമാണ് ഇടതു മുന്നണിയുടെ നയം. ഇതിനോട് ഏത് സംഘടനക്കും സഹകരിക്കാം. മദ്യ നിരോധം ഉട്ടോപ്യൻ സങ്കൽപമാണെന്നും കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറയാനില്ല. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സി.പി.എമ്മിനുണ്ട്. പുതിയ മന്ത്രിമാരെ പാർട്ടി സംസ്ഥാന സമിതി തീരുമാനിക്കും. മത്സരിച്ച 70 ശതമാനം സീറ്റുകളിലും വിജയിച്ച പാർട്ടിയാണ് സി.പി.ഐ. മന്ത്രിസ്ഥാനം സംബന്ധിച്ച് പരസ്യമായി പ്രതികരിക്കുന്നില്ലെന്നും കാനം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.