മതങ്ങളെക്കുറിച്ചറിയുന്നത് ബഹുസ്വരതയെ ശക്തിപ്പെടുത്തും –എം.ഐ. അബ്ദുല്‍ അസീസ്

കോഴിക്കോട്: വിവിധ മതങ്ങളുടെ ആശയങ്ങളെക്കുറിച്ച് അടുത്തറിയുന്നത് സമൂഹത്തിന്‍െറ ബഹുസ്വര സംസ്കാരത്തെ ശക്തിപ്പെടുത്തുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. മതവിശ്വാസികളുടെ അജ്ഞതയാണ് സാമുദായിക ധ്രുവീകരണത്തിന് കാരണം. വര്‍ഗീയ ശക്തികള്‍ മുതലെടുക്കുന്നതും ഇതാണ്. കോഴിക്കോട് കിം പോസ്റ്റല്‍ ലൈബ്രറിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ഇസ്ലാമിക് കാള്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിം സെക്രട്ടറി ജി.കെ. എടത്തനാട്ടുകര സെന്‍ററിനെ പരിചയപ്പെടുത്തി. കെ. അബ്ദുല്‍ അസീസ്, കെ. നജാത്തുല്ല എന്നിവര്‍ പങ്കെടുത്തു. ഇസ്ലാമിനെക്കുറിച്ച അന്വേഷണങ്ങള്‍ക്ക് മറുപടി ലഭിക്കുന്ന ടോള്‍ ഫ്രീ ടെലിഫോണ്‍ സംവിധാനമാണിത്. വെള്ളി ഒഴികെ ദിവസങ്ങളില്‍ സെന്‍ററുമായി ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍: 1800 2000 787.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.