കണ്ണൂര്‍: അമ്മ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനുള്ള യാത്ര നവദമ്പതികളുടെ ഹണിമൂണ്‍ യാത്രയായി. ശൈലജ ടീച്ചറുടെ ഇളയമകന്‍ ലസിതും കാരായി രാജന്‍െറ മകള്‍ മേഘയും തമ്മിലുള്ള വിവാഹം വോട്ടെടുപ്പിന്‍െറ പിറ്റേന്നാണ് നടന്നത്. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായ ടീച്ചറുടെ ഭര്‍ത്താവ് കെ. ഭാസ്കരന്‍ മാസ്റ്റര്‍, ഇന്നലെ രാവിലെ നവദമ്പതികളുള്‍പ്പെട്ട മക്കളെയും ബന്ധുക്കളെയും കൂട്ടി പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.
മകന്‍െറ വിവാഹം മംഗളകരമായി നടന്നുവെങ്കിലും മറ്റ് സല്‍ക്കാരങ്ങള്‍ക്കൊന്നും അവസരമില്ലാത്ത വിധം പിന്നെ തെരഞ്ഞെടുപ്പ് വിജയാഘോഷമായിരുന്നു. നവദമ്പതികളുടെ വീട്ടില്‍ വിവാഹ സമ്മാനമായി മന്ത്രി പദവി കൂടി അമ്മയെ തേടിയത്തെി. ടീച്ചറുടെ ഗള്‍ഫിലുള്ള മൂത്തമകന്‍ ശോഭിതും വിവാഹത്തിന് നാട്ടിലത്തെിയിരുന്നു.
ശോഭിത് 28ന് ഗള്‍ഫിലേക്ക് മടങ്ങും. മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം ഭാസ്കരന്‍ മാസ്റ്ററുടെ അമ്മാവന്‍ കുണ്ടന്‍, അനുജന്‍, സഹോദരി, അവരുടെ മക്കള്‍ എന്നിവരെല്ലാം ഒരുമിച്ചായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. ടീച്ചറുടെ അമ്മ ശാന്ത 86 പിന്നിട്ടതിന്‍െറ അവശതയുമായി വീട്ടില്‍ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.