ജിഷയുടെ മാതാവിന് കെ.പി.സി.സി 15 ലക്ഷം രൂപ നല്‍കി

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ മാതാവിന് കെ.പി.സി.സിയുടെ ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ  കൈമാറി. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ രാജേശ്വരി കിടക്കുന്ന മുറിയില്‍ വെച്ചാണ്   ബുധനാഴ്ച  കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ 15 ലക്ഷത്തിന്‍െറ ചെക് നല്‍കിയത്.
എന്നാല്‍,  ‘ഈ പണം എനിക്ക് എന്തിനാ സാറേ. ഇത് കുറച്ചുമുമ്പ് കിട്ടിയിരുന്നെങ്കില്‍ എന്‍െറ മകള്‍ തെണ്ടിപ്പഠിക്കേണ്ടിവരുമായിരുന്നോ’ ഇപ്പോള്‍ അവള്‍ പോയില്ളേ? എന്ന് ചോദിച്ചാണ് ജിഷയുടെ മാതാവ് ചെക് സ്വീകരിച്ചത്.
രാജേശ്വരിയുടെ ചോദ്യത്തിന്  ഉത്തരം നല്‍കാനാകാതെ നിന്ന സുധീരനുമുന്നില്‍ അവര്‍ മറ്റൊരു ചോദ്യം കൂടി ഉന്നയിച്ചു. ‘എന്‍െറ മകളെ കൊന്നവരെ പിടിക്കാന്‍ കഴിഞ്ഞില്ളേ സാറേ, അയാള്‍ ഇത്രയും ഉന്നതനാണോ? എന്നും. ഇതിനും സുധീരന്‍ മൗനം പാലിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പണം നല്‍കാന്‍ വൈകിയതെന്ന് സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, നിയുക്ത എം.എല്‍.എമാരായ വി.ഡി. സതീശന്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.