തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ 13പേര്‍ അറസ്റ്റില്‍. ശ്രീകാര്യം ഗാന്ധിപുരം സ്വദേശിനി പ്രസന്ന എന്ന ഗീത (51), ഇവരുടെ മകള്‍ പിങ്കി എന്ന നയന(28), നയനയുടെ ഭര്‍ത്താവ് ഉള്ളൂര്‍ സ്വദേശി പ്രദീപ് (38), എറണാകുളം മാങ്കായികവല സ്വദേശി അജിത് (53), ബാലരാമപുരം വലിയവിളാകം സ്വദേശി ശ്രീജിത്ത് (26), പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിന്‍കീഴ് പൊറ്റയില്‍ സ്വദേശി വിപിന്‍ (31), ആറ്റിങ്ങല്‍ തൊപ്പിച്ചന്ത കണ്ണങ്കര സ്വദേശി തിലകന്‍ (38), ഇടുക്കി രാജാക്കാട് സ്വദേശി ജെയ്സന്‍ (31), ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി അനീഷ് എന്ന എസ്. സജു (33), വണ്ടിത്തടം ആനക്കുഴി സ്വദേശി ഷമീര്‍ (30), പട്ടം സ്വദേശിനി ജെ. സജീന (33), മുട്ടട വയലിക്കട സ്വദേശിനി എസ്. ബിന്ദു (44) എന്നിവരാണ് പിടിയിലായത്. ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘങ്ങള്‍ക്കെതിരായ ‘ഓപറേഷന്‍ ബിഗ് ഡാഡി’യുടെ ഭാഗമായായിരുന്നു റെയ്ഡ്.
വാണിഭസംഘത്തിന്‍െറ കെണിയില്‍ അകപ്പെട്ട ഏഴുപേരെ മോചിപ്പിച്ചു. ഇതില്‍ ചില പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായിട്ടില്ളെന്നാണ് മൊഴി നല്‍കിയിട്ടുള്ളതെങ്കിലും പൊലീസ് സത്യാവസ്ഥ അന്വേഷിക്കുന്നുണ്ട്. ഇവരിലൊരാള്‍ ശ്രീലങ്കന്‍ സ്വദേശിനിയാണ്. വില്‍പനക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ശ്രീലങ്കന്‍ സ്വദേശിനിയെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. പെണ്‍കുട്ടികളെ വില്‍പനക്കുണ്ടെന്ന ഇന്‍റര്‍നെറ്റ് പരസ്യം ശ്രദ്ധയില്‍പെട്ട സൈബര്‍പൊലീസ് നടത്തിയ ആസൂത്രിതനീക്കത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് സിനിമ, സീരിയല്‍, മോഡലിങ് താരങ്ങളെ എത്തിക്കുമെന്ന് പറഞ്ഞായിരുന്നു പരസ്യം. ഇടപാടുകാരെന്ന വ്യാജേന പ്രതികളെ ബന്ധപ്പെട്ട പൊലീസ് തലസ്ഥാനത്തെ അപ്പാര്‍ട്ട്മെന്‍റില്‍ വരാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പെണ്‍വാണിഭസംഘത്തിന്‍െറ അഞ്ചുകാറുകളും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കൈമാറാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍പേര്‍ പിടിയിലാകുമെന്നും ഐ.ജി അറിയിച്ചു. ക്രൈംബ്രാഞ്ചിന്‍െറ ‘ഓപറേഷന്‍ ബിഗ് ഡാഡി’യില്‍ ഇതുവരെ 56 പേരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.