കൊച്ചി: മതാഘോഷചടങ്ങിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി. ആഘോഷങ്ങളെയും ആചാരങ്ങളെയും ആനകളെ അണിനിരത്തിയും വെടിക്കെട്ട് നടത്തിയും പൊലിപ്പിക്കുന്ന അനാരോഗ്യകരമായ സംസ്കാരം സംസ്ഥാനത്ത് വളര്‍ന്നുവന്നിരിക്കുന്നെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഉബൈദിന്‍െറ ഉത്തരവ്. രാഷ്ട്രീയ, സാമുദായിക താല്‍പര്യങ്ങള്‍ക്ക് വിധേയരായ പൊലീസ്, ബ്യൂറോക്രാറ്റ് സംവിധാനങ്ങളില്‍ ശുദ്ധികലശം അനിവാര്യമാണെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ അറസ്റ്റിലായവരുടെ ജാമ്യഹരജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. സ്ഫോടനമുണ്ടാക്കുന്ന ആഘോഷങ്ങളും ആചാരങ്ങളും ഒരു മതവും പ്രോത്സാഹിപ്പിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. ആഘോഷങ്ങളോടനുബന്ധിച്ച അനാരോഗ്യകരമായ പ്രവണതകള്‍ തടയാന്‍നും നിയന്ത്രിക്കാനും ഒട്ടേറെ നിയമങ്ങള്‍ നിലവിലുണ്ട്. സ്ഫോടക വസ്തുക്കളുടെ നിര്‍മാണം, കൈമാറ്റം, വില്‍പന, കൈവശം വെക്കല്‍, നീക്കംചെയ്യല്‍, കയറ്റുമതി, ഇറക്കുമതി തുടങ്ങിയവ നിയന്ത്രിക്കാനുള്ള നിയമം കേരളത്തിലുണ്ട്. 1908ലെ സ്ഫോടകവസ്തു ആക്ട് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയമവും നിലവിലുണ്ട്. ഇവ നടപ്പാക്കാനുള്ള വ്യക്തമായ സംവിധാനവുമുണ്ട്. എന്നാല്‍, ഈ സംവിധാനമോ ഇതിനുകീഴിലെ ഉദ്യോഗസ്ഥരോ നിയമം നടപ്പാക്കാനുള്ള ആര്‍ജവമോ ധൈര്യമോ പ്രതിബദ്ധതയോ കാട്ടുന്നില്ളെന്നതാണ് പ്രശ്നം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനിടയാകുന്നതിന്‍െറ പ്രധാന കാരണമിതാണ്.
രാഷ്ട്രീയ നേതൃത്വത്തിന്‍േറതുള്‍പ്പെടെ റിമോട്ട് കണ്‍ട്രോള്‍ സ്വാധീനത്തില്‍നിന്നും ബാഹ്യ സമ്മര്‍ദങ്ങളില്‍നിന്നും ഉദ്യോഗസ്ഥര്‍ മോചിപ്പിക്കപ്പെടണം. ഇതിനായി സിവില്‍ സര്‍വീസിനെയും ബ്രൂറോക്രസിയെയും ശുദ്ധീകരിക്കാന്‍ സത്യസന്ധവും ആത്മാര്‍ഥവുമായ ശ്രമം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണം. തനിക്ക് ചുമതലപ്പെട്ട മേഖലക്കകത്ത് നിന്നുകൊണ്ട് നിയമം നടപ്പാക്കാനുള്ള കരുത്തും ശക്തിയും റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചാല്‍ പുറ്റിങ്ങലില്‍ നടന്നതുപോലുള്ള ദൗര്‍ഭാഗ്യകരമായ ദുരന്തങ്ങളുണ്ടാകില്ല. റവന്യൂ അനുമതി ഉണ്ടായിരുന്നെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞപ്പോള്‍ അതിന്‍െറ ആധികാരിത പരിശോധിക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിക്കെട്ടിന് അനുമതി നല്‍കരുതായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരോധിത രാസവസ്തുക്കള്‍ വെടിമരുന്നില്‍ അടങ്ങിയിരുന്നതാണ് പുറ്റിങ്ങലിലെ ദുരന്തത്തിനിടയാക്കിയതെന്ന് പരിശോധനാ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ദുരന്തസാധ്യത അറിഞ്ഞുകൊണ്ടുതന്നെ ഒരുകാര്യം ചെയ്യുകയും അപകടമുണ്ടാവുകയും ചെയ്താല്‍ അത് കൊലക്കുറ്റത്തിന് സമാനമായ കരുതിക്കൂട്ടിയുള്ള നരഹത്യയായാണ് കണക്കാക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.