കാലിക്കറ്റില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ്; അന്വേഷണം ഊര്‍ജിതമാക്കി


വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പരീക്ഷാകണ്‍ട്രോളര്‍ക്ക് മറ്റൊരു സര്‍വകലാശാലയിലെ പ്രോ-വി.സിയുടെ വാട്സ്ആപ് സന്ദേശം വഴി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടത്തെി. പരീക്ഷാകണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജുകുട്ടിയുടെ മൊബൈല്‍ഫോണിലേക്ക് വാട്സ്ആപ് വഴിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്‍െറ ചിത്രം ലഭിച്ചത്. സര്‍വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മറ്റൊരു സര്‍വകലാശാലയിലെ പ്രോ-വി.സിയാണ് കണ്‍ട്രോളര്‍ക്ക് വാട്സ്ആപ് വഴി സര്‍ട്ടിഫിക്കറ്റിന്‍െറ പടമയച്ചത്. സര്‍ട്ടിഫിക്കറ്റിന്‍െറ ആധികാരികത പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കണ്‍ട്രോളറോട് പ്രോ-വി.സി ആവശ്യപ്പെടുകയായിരുന്നു. പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടത്തെുകയും പൊലീസിന് പരാതി നല്‍കുകയും ചെയ്തു.
കോഴിക്കോട് സ്വദേശി കെ.പി. ജാസില്‍ കരീം എന്നയാളുടെ പേരിലുള്ള ബി.കോം സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടത്തെിയത്. 2010 മേയ് 25ന്‍െറ തീയതിയില്‍ മുന്‍ വി.സി ഡോ. എം. അബ്ദുസ്സലാമിന്‍െറ ഡിജിറ്റല്‍ ഒപ്പും സര്‍ട്ടിഫിക്കറ്റിലുണ്ട്. വിശദപരിശോധനയില്‍ സി.എം. അജ്മല്‍ എന്നയാളുടെ പേരില്‍ 2014 മേയ് 25ന് ഇഷ്യൂ ചെയ്ത അസ്സല്‍ സര്‍ട്ടിഫിക്കറ്റാണിതെന്ന് സ്ഥിരീകരിച്ചു. 2010ല്‍ ഡോ. എം. അബ്ദുസ്സലാം വി.സി അല്ലാത്തതിനാലും ഡിജിറ്റല്‍ ഒപ്പ് നിലവില്‍ വരാത്തതിനാലും വ്യാജനെ എളുപ്പം പിടികൂടാനായി. കണ്‍ട്രോളറുടെ മൊബൈലില്‍ വാട്സ്ആപ് വഴി ലഭിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജനാണെന്നും ജാസില്‍ കരീമിനെ കുറിച്ച് അന്വേഷിക്കണമെന്നുമാണ് നല്‍കിയ പരാതി. സര്‍ട്ടിഫിക്കറ്റ് ചിത്രമയച്ച പ്രോ-വി.സിയുമായി ബന്ധപ്പെടുത്തിയാണ് പൊലീസ് അന്വേഷണം. വ്യാജ സര്‍ട്ടിഫിക്കറ്റ് ആധികാരികത പരിശോധനക്ക് 1500 രൂപ ഫീസടച്ച് അപേക്ഷിക്കണമെന്നിരിക്കെ വാട്സ്ആപ് വഴി നല്‍കിയതെന്തിനെന്ന് മനസ്സിലായില്ളെന്നും പ്രോ-വി.സിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പ്രോ-വി.സിക്ക് സര്‍ട്ടിഫിക്കറ്റ് എവിടെനിന്ന് ലഭിച്ചു എന്നീ കാര്യങ്ങളും അന്വേഷിച്ചശേഷമേ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.