കാണാതായ യുവാവിന്‍െറ അസ്ഥികൂടം വറ്റിയ കുളത്തില്‍

ബദിയടുക്ക: മൂന്ന് മാസം മുമ്പ് കാണാതായ യുവാവിന്‍െറ അസ്ഥികൂടം ദുരൂഹ സാഹചര്യത്തില്‍ വറ്റിയ കുളത്തില്‍ കണ്ടത്തെി. ഏല്‍ക്കാന പര്‍വത്ത ഗുഡെയിലെ പരേതനായ അപ്പയ്യ നായക്ക്-ലളിത ദമ്പതികളുടെ മകന്‍ രാമ(30)ന്‍െറ അസ്ഥികൂടമാണ് കണ്ടത്തെിയത്. കൂലിപ്പണിക്കാരനായിരുന്നു.
ജോലിക്ക് പോയാല്‍ മാസങ്ങള്‍ക്ക് ശേഷമേ നാട്ടിലത്തൊറുള്ളൂ. നേരത്തേ പര്‍വത്ത ഗുഡെയിലായിരുന്നു രാമനും കുടുംബവും താമസിച്ചിരുന്നത്. വീട് മഴ മൂലം തകര്‍ന്നതിനാല്‍ മാതാവും സഹോദരങ്ങളും പെര്‍ളക്ക് സമീപം ഉക്കിനടുക്കയിലെ വാടക ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറി. എന്നാല്‍, തകര്‍ന്ന വീടിന്‍െറ ഒരു വശത്ത് താല്‍ക്കാലിക ഷെഡുണ്ടാക്കി രാമന്‍ അവിടെ  താമസിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ അന്വേഷിക്കാറില്ളെന്നും ആറ് മാസം മുമ്പ് താമസ സ്ഥലം വീതിച്ച് തരണമെന്നുമാവശ്യപ്പെട്ട് പിണങ്ങിപോയതിന് ശേഷം പിന്നീട് ഒരു വിവരവുമുണ്ടായിരുന്നില്ളെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഇന്നലെ ഉച്ചയോടെ രാമന്‍െറ സഹോദരന്‍ വീട്ടുപറമ്പില്‍ ചെന്നപ്പോഴാണ്  ഷെഡിലേക്ക് നടന്ന് പോകുന്ന വഴിക്കരികിലായുള്ള വറ്റിയ പതിനഞ്ച് അടി താഴ്ചയുള്ള കുളത്തില്‍  അസ്ഥികൂടം കണ്ടത്തെിയത്. വസ്ത്രം നോക്കിയാണ് മൃതദേഹം  തിരിച്ചറിഞ്ഞതെന്നും മൂന്ന് മാസം പഴക്കമുണ്ടെന്നും ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ പറഞ്ഞു.  
മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.