മതങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ തമ്മിലെ സ്പര്‍ധ പ്രശ്നങ്ങള്‍ക്ക് കാരണം -ജ. കെമാല്‍ പാഷ

ആലുവ: മതങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ തമ്മിലെ സ്പര്‍ധകൊണ്ടുമാത്രമാണ് ഇവിടെ പ്രശ്നങ്ങളുണ്ടാകുന്നതെന്ന് ഹൈകോടതി ജസ്റ്റിസ് ബി. കെമാല്‍ പാഷ. ആത്മീയതക്ക് മാത്രമായി മതങ്ങളെ ഉപയോഗിച്ചാല്‍ ഒരു പ്രശ്നവുമുണ്ടാകില്ല. ആത്മീയതയുടെ പരിധിവിട്ട് രാഷ്ട്രീയം ഉള്‍പ്പെടെ മറ്റ് മേഖലകളിലേക്ക് മതങ്ങള്‍ കടന്നുചെല്ലുമ്പോള്‍ പ്രശ്നമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മിശ്രഭോജനത്തിന്‍െറയും യുക്തിവാദി പ്രസ്ഥാനത്തിന്‍െറയും 100ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെമാല്‍ പാഷ.
സദാചാരബോധത്തോടെ ജീവിക്കാനാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്. എന്നാല്‍, ഈ മതത്തെ കൊണ്ടുനടക്കുന്ന ചിലര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവ നിരൂപണംചെയ്യുന്നതാണ് കുഴപ്പം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മിശ്രവിവാഹവേദി പ്രസിഡന്‍റ് രാജഗോപാല്‍ വാകത്താനം അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എന്‍. അനില്‍കുമാര്‍, പ്രഫ. കുസുമം ജോസഫ്, അമ്മിണി കെ. വയനാട്, ടി.കെ. ശശിധരന്‍, അലിയാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ ചെറായിയില്‍നിന്ന് നവോത്ഥാന ജാഥ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആലുവ അദൈ്വതാശ്രമത്തില്‍ സമാപിച്ചപ്പോള്‍ മതേതര സംഗമം സംഘടിപ്പിച്ചു. സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.