തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു

കു​മ​ളി: സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ തേ​നി ജി​ല്ല​യി​ലെ പെ​രി​യ​കു​ള​ത്തി​ന്​ സ​മീ​പം ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്​ മൂ​ന്ന് കോ​ട്ട​യം സ്വ​ദേ​ശി​ക​ൾ ത​ൽ​ക്ഷ​ണം മ​രി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കു​റ​വി​ല​ങ്ങാ​ട് കു​ര്യം ഗോ​വി​ന്ദ​പു​രം കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ ജോ​സി​ന്‍റെ മ​ക​ൻ കെ.​ജെ. സോ​ണി​മോ​ൻ (45), ഗോ​വി​ന്ദ​പു​രം അ​മ്പ​ല​ത്തു​ങ്ക​ൽ എ.​ഡി. കു​ട്ടി​യു​ടെ മ​ക​ൻ ജോ​ബി​ൻ തോ​മ​സ് (33), ഗോ​വി​ന്ദ​പു​രം കോ​യി​ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ൻ ജെ​യി​ൻ തോ​മ​സ് (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന ഗോ​വി​ന്ദ​പു​രം ചു​ര​ത്താ​ൻ​കു​ന്നേ​ൽ പി.​ജി. ഷാ​ജി​യെ (47) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട്ട​യ​ത്തു​നി​ന്ന്​ തേ​നി​യി​ലേ​ക്ക് പോ​യ കാ​റും തേ​നി​യി​ൽ​നി​ന്ന്​ സേ​ലം ഏ​ർ​ക്കാ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യ മി​നി ബ​സു​മാ​ണ് പെ​രി​യ​കു​ളം ഗാ​ട്ട് റോ​ഡ് ഭാ​ഗ​ത്തു​വെ​ച്ച് കൂ​ട്ടി​യി​ടി​ച്ച​ത്.അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​റി​ഞ്ഞ മി​നി ബ​സി​ലെ 18 പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ്​ യാ​ത്ര​ക്കാ​രും തേ​നി സ്വ​ദേ​ശി​ക​ളു​മാ​യ ശെ​ൽ​വ​കു​മാ​ർ (44), സ​ത്യ (36), ഗു​രു​പ്ര​സാ​ദ് (17), ശ്യാ​മ​ള (37) എ​ന്നി​വ​രു​ടെ നി​ല​യും ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ മ​ധു​ര മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞെ​ത്തി​യ ഉ​ട​ൻ ഷാ​ജി സു​ഹൃ​ത്തു​ക്ക​ളു​മാ​യി ആ​ൾ​ട്ടോ കാ​റി​ൽ വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ന​ത്തി​ന്​ തി​രി​ക്കു​ക​യാ​യി​രു​ന്നു. ക്രി​സ്മ​സ്​ ദി​ന​ത്തി​ലാ​ണ്​ ഇ​വ​ർ പു​റ​പ്പെ​ട്ട​ത്. മ​രി​ച്ച സോ​ണി​മോ​ന്‍റെ ഭാ​ര്യ: ലി​സി. ഏ​ക​മ​ക​ൻ: ആ​ൽ​ബി​ൻ (വി​ദ്യാ​ർ​ഥി). മാ​താ​വ്: മേ​രി. മ​രി​ച്ച ജോ​ബി​ൻ തോ​മ​സ് അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്​: ത്രേ​സ്യാ​മ്മ. മ​രി​ച്ച ജെ​യി​ൻ തോ​മ​സി​ന്‍റെ ഭാ​ര്യ: മി​നു​മോ​ൾ. മാ​താ​വ്​: മേ​രി. 

Tags:    
News Summary - Three kerala people died in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.