തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിന് അപേക്ഷിക്കാനുള്ള സമയം ജൂണ്‍ നാലുവരെ ദീര്‍ഘിപ്പിച്ചു. സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ മതിയായ സമയം നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടിയത്. ശനിയാഴ്ചയാണ് സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തീയതി ദീര്‍ഘിപ്പിച്ചതോടെ പ്രവേശ ഷെഡ്യൂളിലും മാറ്റമുണ്ടാകും. പുതുക്കിയ ഷെഡ്യൂള്‍ അടുത്ത ദിവസം പ്രസിദ്ധീകരിക്കും.
ആദ്യ രണ്ട് അലോട്ട്മെന്‍റുകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 30ന് ക്ളാസ് തുടങ്ങാനാണ് ശ്രമം. അപേക്ഷകരുടെ എണ്ണം തിങ്കളാഴ്ച രാത്രിയോടെ അഞ്ചുലക്ഷം കവിഞ്ഞു. 79000 അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ട മലപ്പുറം ജില്ലയാണ് മുന്നില്‍. അപേക്ഷകരില്‍ 4.4 ലക്ഷം പേര്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരും 38000 പേര്‍ സി.ബി.എസ്.ഇ പരീക്ഷ വിജയിച്ചവരും 3528 പേര്‍ ഐ.സി.എസ്.ഇ പരീക്ഷയും 10,000 പേര്‍ മറ്റ് ബോര്‍ഡുകളുടെ പരീക്ഷകളും വിജയിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.