മാധ്യമവിലക്ക്: പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: കോടതിയില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നത് ശരിയല്ളെന്നും പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി എത്രയും വേഗം മുന്‍കൈയെടുക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് നടന്ന ചടങ്ങില്‍ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന് സമ്മാനിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ കോളജ് ഫീസ് വര്‍ധിപ്പിച്ചതിനെതിരെ നടത്തുന്ന സമരത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വിഷയത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ളെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കോളജ് ഫീസ് കുത്തനെ ഉയര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമം.

യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി മെറിറ്റ് ഫീസിനത്തില്‍ 47,000 രൂപ മാത്രം വര്‍ധിപ്പിച്ചപ്പോള്‍ നാലുമാസം കൊണ്ട് 55,000 രൂപയാണ് ഒറ്റയടിക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.