വി.എസി​െൻറ നിലപാടിനെ സ്വാഗതം ചെയ്യുന്നു​ -ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ കരാർ വിഷയത്തിൽ സർക്കാർ പ്രതിപക്ഷവുമായി ചർച്ചക്ക്​ തയാറാകണമെന്ന്​ പ്രതിപക്ഷ ​േനേതാവ്​ രമേശ്​ ചെന്നിത്തല. ഇൗ വിഷയത്തിൽ സർക്കാർ പിടിവാശി ഒഴിവാക്കണം. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ്​  ഇത്രയും ദിവസം സമരം നീണ്ടു പോകുന്നത്​. സർക്കാർ ശത്രുതാ മനോഭാവം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വാശ്രയ വിഷയത്തിൽ മുതിർന്ന സി.പി.എം നേതാവ്​ വി.എസ്​ അച്യുതാനന്ദ​​െൻറ ഉപദേശമെങ്കിലും സർക്കാർ അനുസരിക്കണം. സർക്കാർ നയം തെറ്റാണെന്ന വി.എസി​​െൻറ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സമരക്കാരോടുള്ള സർക്കാറി​​െൻറ നിഷേധാത്​മക നിലപാട്​ അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട്​ പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.