സര്‍ക്കാര്‍ എടുക്കുന്നത് സാധാരണക്കാരന് ഗുണകരമായ തീരുമാനങ്ങള്‍ –മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സാധാരണക്കാരന് ഗുണകരമായവയാണെന്ന് മന്ത്രി കെ.കെ. ശൈലജ. ഗാന്ധിജയന്തി വാരാഘോഷഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ആരോഗ്യവകുപ്പിന്‍െറ സഹകരണത്തോടെ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ തീരുമാനങ്ങളെക്കുറിച്ച് വിമര്‍ശങ്ങള്‍ സ്വാഭാവികമാണ്. കാരണമായി ചിലപ്പോള്‍ രാഷ്ട്രീയവുമുണ്ടാവാം. തിരക്കുള്ള ഒ.പിയിലെ രോഗികളെ നോക്കിയശേഷം മാത്രം ആഹാരം കഴിക്കാന്‍ പോകുന്ന ഡോക്ടര്‍മാരാണധികവും. ഒരു ന്യൂനപക്ഷം നേരത്തെ പോകുന്നത് പരാതിക്കിടയാക്കും. സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിച്ച് പൊതുജനപിന്തുണയോടെ ആരോഗ്യരംഗം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

ജീവിതശൈലീരോഗങ്ങളും ആരോഗ്യവും  സെമിനാറില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ് അധ്യക്ഷത വഹിച്ചു. ഡോ. വിപിന്‍ കെ. ഗോപാല്‍ വിഷയം അവതരിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.