തിരുവനന്തപുരം: കണ്ണൂര്‍, കരുണ, കെ.എം.സി.ടി മെഡിക്കല്‍ കോളജുകളിലെ അന്തിമ ഫീസ് ഘടന നിശ്ചയിക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി ഉടന്‍ നോട്ടീസ് അയക്കും. കോളജുകളുടെ വരവ് ചെലവ് വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചാണ് ഇത്. കോളജുകള്‍ രേഖ ഹാജരാക്കുന്നമുറക്ക് ഇവയുടെ പരിശോധന പൂര്‍ത്തിയാക്കുകയും കോളജ് മാനേജ്മെന്‍റിന്‍െറ വാദം കേട്ട് അന്തിമ ഫീസ് ഘടന നിശ്ചയിക്കുകയും ചെയ്യും.
പൂജ അവധിക്കുശേഷമാകും രേഖകളുടെ പരിശോധനയും തുടര്‍നടപടികളും നടത്തുക. അന്തിമ ഫീസ് ഘടന നിശ്ചയിക്കുന്നത് സംബന്ധിച്ച് ഹൈകോടതി നേരത്തേ ജയിംസ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കണ്ണൂര്‍, കെ.എം.സി.ടി കോളജുകള്‍ക്ക് 85 ശതമാനം സീറ്റുകളില്‍ 10 ലക്ഷം രൂപ ഫീസും 10 ലക്ഷം രൂപ പലിശ രഹിത നിക്ഷേപമായും വാങ്ങാനുള്ള താല്‍ക്കാലിക അനുമതിയാണ് കോടതി നല്‍കിയത്. 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 18 ലക്ഷം രൂപ ഫീസും 10 ലക്ഷം പലിശരഹിത നിക്ഷേപവും വാങ്ങാം.
കരുണ കോളജില്‍ 85 ശതമാനം സീറ്റില്‍ 7.45 ലക്ഷം രൂപയാണ് താല്‍ക്കാലിക ഫീസ്. എന്‍.ആര്‍.ഐ സീറ്റില്‍ 13 ലക്ഷം രൂപയും. ജയിംസ് കമ്മിറ്റി ഫീസ് നിശ്ചയിച്ചാല്‍ പ്രവേശസമയത്ത് കോളജുകള്‍ വാങ്ങിയ അധിക തുക വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.