ബാര്‍ ലൈസന്‍സ് ഫീ തിരിച്ചുനല്‍കുന്നതിന് സ്റ്റേ

ന്യൂഡല്‍ഹി: പ്രവര്‍ത്തനം തടസ്സപ്പെട്ട  കാലത്തെ ലൈസന്‍സ് ഫീ 10 ബാര്‍ ഹോട്ടലുകള്‍ക്ക്  തിരിച്ചുനല്‍കണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് 2012-13 കാലത്ത് ബാറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാറുടമകള്‍ ഹൈകോടതിയെ സമീപിച്ച് ലൈസന്‍സ് ഫീസായി നല്‍കിയ 22 ലക്ഷം രൂപ തിരിച്ചുകിട്ടാന്‍ വിധി സമ്പാദിച്ചു. എന്നാല്‍, മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നാല് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് ഫീ തിരിച്ചുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ആറു ബാറുകള്‍ക്ക് പണം നല്‍കാതെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ  അപ്പീല്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

 ഡിവിഷന്‍ ബെഞ്ചും ബാറുടമകള്‍ക്ക് പണം തിരിച്ചുനല്‍കണമെന്നാണ് വിധിച്ചത്. അതിനെതിരെ യു.ഡി.എഫ്  സര്‍ക്കാര്‍ സുപ്രീംകോടതിയിലത്തെി.  എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ നിലപാട് മാറി. ആറു ബാറുകളുടെയും ലൈസന്‍സ് ഫീ തിരിച്ചുനല്‍കേണ്ടതില്ളെന്ന നിലപാട് എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഹൈകോടതി ഉത്തരവ് റദ്ദാക്കുന്നതായി ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.