തിരുവനന്തപുരം/കോഴിക്കോട്: ബന്ധുനിയമനവിവാദം ഗൗരവമുള്ള പ്രശ്നമാണെന്ന് തുറന്നുസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതിനുപിന്നാലെയാണ് ആദ്യമായി മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം.
‘പ്രശ്നം ഗൗരവമുള്ളതാണ്. കൂട്ടായി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അല്ല സി.പി.എം. പ്രതിച്ഛായ തകര്‍ന്നെന്നത് യു.ഡി.എഫ് ആരോപണം മാത്രമാണ്’- മുഖ്യമന്ത്രി പറഞ്ഞു. നിയമനവിവാദങ്ങളില്‍ പാര്‍ട്ടി സംസ്ഥാനനേതൃത്വം കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന വി.എസ്. അച്യുതാനന്ദന്‍െറ പരാമര്‍ശത്തെ, അത് പ്രതിപക്ഷ നേതാക്കള്‍ പറയുന്നതാണല്ളോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, 10 വര്‍ഷം മുമ്പുണ്ടായ തന്‍െറ മരുമകളുടെ വിവാദനിയമനത്തില്‍ അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍െറ പേര് എടുത്തിട്ട് പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ പരസ്യമായി പ്രതികരിച്ചു. ആരോഗ്യമന്ത്രിയായിരിക്കെ മരുമകളെ പേഴ്സനല്‍ സ്റ്റാഫില്‍ നിയമിച്ചത് സി.പി.എമ്മിന്‍െറ അറിവോടെയായിരുന്നുവെന്നായിരുന്നു പോസ്റ്റ്. എന്നാല്‍, വിവാദമായതോടെ പോസ്റ്റ് ഒന്നര മണിക്കൂറിനുശേഷം പിന്‍വലിച്ചു. തൊട്ടുപുറകേ ശ്രീമതിയുടെ വാദങ്ങള്‍ മുഖ്യമന്ത്രി തള്ളുകയും ചെയ്തു. മൂന്നുപേരെ നിയമിക്കാന്‍ അതത് മന്ത്രിമാര്‍ക്ക് അവകാശം നല്‍കാറുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡ്രൈവര്‍മാരില്‍ ഒരാളെയും വീടിനകത്ത് ഒരാളെയും പാചകത്തിനായി ഒരാളെയുമാണ് മന്ത്രിക്ക് നിയമിക്കാവുന്നത്. ഇതായിരുന്നു അന്ന് പാര്‍ട്ടിയുടെ പൊതുനിലപാട്. അതായിരിക്കാം ശ്രീമതി ടീച്ചര്‍ പറഞ്ഞിട്ടുണ്ടാവുക. ടീച്ചറുമായി ബന്ധപ്പെട്ട ആ കാലത്തെ പ്രശ്നത്തില്‍ മകന്‍െറ ഭാര്യയെ നിശ്ചയിച്ചത് പാര്‍ട്ടിയോട് ആലോചിച്ചുകൊണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ അറിവോടെയായിരുന്നില്ല. പാര്‍ട്ടിക്ക് അറിയേണ്ട കാര്യവുമല്ല. അതാണ് യഥാര്‍ഥ വസ്തുത. പിന്നീട് ഈ പറയുന്ന മകന്‍െറ ഭാര്യക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോഴാണ് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുന്നത്. അത് അനുചിതമായി കണ്ടുകൊണ്ടാണ് നിയമനം റദ്ദാക്കിയത് -പിണറായി വിശദീകരിച്ചു.
ഒക്ടോബര്‍ 14നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്രനേതൃത്വം വിവാദത്തില്‍ അതൃപ്തിയിലാണ്. കേരളത്തില്‍തന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് അവരുടെ നിലപാട്. നിയമനവിവാദത്തില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും അതൃപ്തിയിലാണ്. വിഷയം ക്രമസമാധാനപ്രശ്നം കൂടിയായി വളരുകയാണെന്ന് സി.പി.എം നേതൃത്വം തിരിച്ചറിയുന്നുണ്ട്. പ്രതിച്ഛായ കളങ്കപ്പെട്ടെന്ന ആരോപണത്തിന് തടയിടാനാണ് പിണറായി രംഗത്തത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.