കളമശ്ശേരി: പേരിനൊപ്പം ജാതിപ്പേരിന്‍െറ വാല്‍ കൂട്ടിച്ചേര്‍ക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിയുടെ വാല്‍ മുറിച്ചുമാറ്റി ജീവിതം നയിച്ചു പോന്ന ചിലരുടെ മക്കളും പേരക്കുട്ടികളുമൊക്കെയാണ് പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്ത് പഴയ കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാതിവ്യവസ്ഥയുടെ പഴയകാലത്തേക്ക് നാടിനെ തിരിച്ചു കൊണ്ടുപോകാനാണ് ശ്രമം. ഇത് ആപത്കരമായി വളര്‍ന്നു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി ടോളില്‍ എ.കെ.ജി സ്മാരക ഗ്രന്ഥശാലാ വാര്‍ഷികവും പുതിയ ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനവും: നിര്‍വഹിക്കുകയായിരുന്നു പിണറായി വിജയന്‍. കേരളത്തിന് പുറത്ത് വര്‍ഗീയ കലാപങ്ങളും മറ്റും നടക്കുമ്പോള്‍ നമ്മുടെ നാട് ഇതില്‍ നിന്നെല്ലാം വിമുക്തമാണ്.
അത് നമ്മുടെ സംസ്കാരത്തിന്‍െറ ഭാഗമാണ്. ഈ സാഹചര്യത്തിലാണ് പഴയകാലത്തേക്ക് നമ്മെ കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുന്നത്. എ.കെ.ജിയെ പോലുള്ളവര്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് ജാതി വിവേചനവും മതപരമായ ഭിന്നതയും നമ്മുടെ നാട്ടില്‍ ഇല്ലാതായത്. ഉയര്‍ന്ന തൊഴിലാളി വര്‍ഗ സംസ്കാരങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഇത്തരം പോരാട്ടങ്ങള്‍ക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.