മന്ത്രിയല്ലാതായിട്ടും ആര്യാടന്‍ മുഹമ്മദിന്‍െറ വീട്ടിലെ പൊലീസ് കാവല്‍ തുടരുന്നു

നിലമ്പൂര്‍: മാവോവാദി ഭീഷണിയുണ്ടെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മന്ത്രിയായിരിക്കെ ആര്യാടന്‍ മുഹമ്മദിന്‍െറ നിലമ്പൂരിലെ വസതിക്ക് മുന്നില്‍ മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലീസ് കാവല്‍ ഇനിയും പിന്‍വലിച്ചില്ല. മന്ത്രിപദവിയില്ലാതിരുന്നിട്ടും ഒന്നിലധികം പൊലീസുകാരുടെ കാവല്‍ തുടരുകയാണ്. പിന്‍വലിക്കാനുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ളെന്നാണ് പൊലീസ് വിശദീകരണം. 2013 തുടക്കത്തിലാണ് വീടിന് കാവലേര്‍പ്പെടുത്തിയത്. കോടതിപ്പടിയിലുള്ള ഇദ്ദേഹത്തിന്‍െറ മകളുടെ വീടിന് മുന്നിലും കാവലേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.

നിലമ്പൂര്‍ വനത്തിനുള്ളിലെ ആദിവാസികോളനികളിലും മറ്റും മാവോവാദികളത്തെി പോസ്റ്റര്‍ പതിക്കുകയും ആദിവാസികള്‍ക്ക് ക്ളാസുകള്‍ നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. പൂക്കോട്ടുംപാടം വനത്തില്‍ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പുണ്ടായെന്ന വാര്‍ത്തയില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനമില്ലാതിരുന്നിട്ടും ആര്യാടന്‍ മുഹമ്മദിന്‍െറ വസതിയില്‍ കാവല്‍ തുടരുന്നത്. മലബാര്‍ സ്പെഷല്‍ പൊലീസാണ് കാവല്‍ നില്‍ക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.