തിരുവനന്തപുരം: പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷമാകാത്ത രീതിയില്‍ ഖനനപ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. ടൂറിസം രംഗത്ത് ലോകം ഉറ്റുനോക്കുന്ന കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ഇതിന്‍െറ ഭാഗമായി ഒട്ടനവധി പാലങ്ങളും റോഡുകളും വേണം. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ആശ്രയിക്കുന്നതും നിര്‍മാണമേഖലയെയാണ്. ആ മേഖലയെ നിലനിര്‍ത്തിപ്പോകുന്നതിന് ക്വാറികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്‍െറ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും നടപ്പാക്കുന്ന ബിസിനസ് ഇന്‍കുബേറ്റര്‍ സെന്‍ററിന്‍െറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ തൊഴില്‍സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതില്‍ ദേശീയ ബാങ്കുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ഇത് മറികടക്കാനുള്ള വഴികള്‍ സര്‍ക്കാറിന് ആലോചിക്കേണ്ടിവരും. കേരളത്തില്‍ കോടിക്കണക്കിന് രൂപ സംഭരിച്ച് നിക്ഷേപം വെച്ചിട്ടുള്ള വന്‍കിട സഹകരണസ്ഥാപനങ്ങള്‍ ഉണ്ട്. അവ ഏകോപിച്ച് വന്നാല്‍ ഇത്തരം ബാങ്കുകളെയും ബ്ളേഡ് മാഫിയകളെയും ആശ്രയിക്കാതെതന്നെ പലര്‍ക്കും വ്യവസായമേഖലയിലേക്ക് മുന്നോട്ടുവരാനാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ വ്യവസായകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ ബിസിനസ് ഇന്‍കുബേറ്ററിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.