തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉപാധികളോടെ അനുമതി നൽകിയ ഹരിത ട്രൈബ്യൂണൽ വിധിയെ സ്വാഗതം ചെയ്യുന്നെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പദ്ധതി മുൻനിശ്ചയിച്ച പ്രകാരം ആയിരം ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ വിദഗ്ധസമിതിയെ രൂപീകരിക്കാനുള്ള തീരുമാനം തിരിച്ചടിയല്ലെന്നും കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വിഴിഞ്ഞം വിഷയത്തിൽ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുൻ തുറമുഖ മന്ത്രി കെ. ബാബു പ്രതികരിച്ചു. വിധി സംസ്ഥാന സര്‍ക്കാരിന്‍റെ വിജയമാണെന്ന‍് തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.