ഹയർസെക്കൻഡറി ഒാണാഘോഷം: സർക്കുലർ പിൻവലിച്ചു

തിരുവനന്തപുരം: ഓണാഘോഷ പരിപാടികള്‍ക്ക് ഹയർസെക്കൻഡറി സ്കൂളുകളിൽ പുതിയ നിബന്ധനകൾ ഏര്‍പ്പെടുത്തി  ഹയർസെക്കൻഡറി ഡയറക്ടറർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ്​ സർക്കുലർ പിൻവലിച്ചത്​.  പ്രവൃത്തി ദിവസം മുഴുവന്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവെക്കരുതെന്നായിരുന്നു സർക്കുലറിലെ നിർദേശം.

സ്കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിന് കോട്ടം തട്ടുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഓണാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് ഹയർസെക്കൻഡറി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലുണ്ടായിരുന്നത്​.

പരീക്ഷകൾ, പഠന, പഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കം സ്കൂള്‍ അച്ചടക്കത്തിന് വിരുദ്ധമാകാത്ത രീതിയില്‍ പരിപാടികൾ ക്രമീകരിക്കണം. പ്രിന്‍സിപ്പലി​​െൻറ അനുമതിയോടെ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം. പി.ടി.എയുടെ സാന്നിധ്യം സ്കൂളിലുണ്ടായിരിക്കണം. സ്കൂൾ യൂണിഫോം നിര്‍ബന്ധമാണ്.

 പ്രത്യേക വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ക്ക് പ്രിന്‍സിപ്പളിന്റെ അനുമതി വാങ്ങണം. ആഘോഷത്തിന്റെ പേരില്‍ അമിതമായ പണപ്പിരിവ് പാടില്ലെന്നും ആഡംബരം ഒഴിവാക്കി മിതത്വം പാലിക്കണമെന്നും ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.