സ്ഥാനങ്ങളേറ്റെടുക്കാത്തത് ഭരണനേട്ടം ജനങ്ങളിലത്തെിയില്ലെന്ന് തോന്നിയതിനാല്‍ –ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തന്‍െറ കാലത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കത്തെിയില്ളെന്ന് തോന്നിയതിനാലാണ് അതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത്, എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറിനില്‍ക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. ഇതൊരു ഒളിച്ചോട്ടമല്ല, മറിച്ച് ജനവിധിയെ മാനിക്കലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്‍െറ മന്ത്രിസഭ അട്ടിമറിക്കാന്‍ കെ.എം. മാണി ഒരു ശ്രമവും നടത്തിയിട്ടില്ല. ചില കേന്ദ്രങ്ങളില്‍നിന്ന് അത്തരമൊരു ആക്ഷേപം ഉയരുന്നുണ്ട്. അത് ശരിയല്ല. ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന വിജിലന്‍സ് ഡയറക്ടറുടെ ആരോപണം ഗുരുതരമാണ്.  അട്ടിമറിച്ചെങ്കില്‍ അന്വേഷിക്കട്ടെ. എന്നാല്‍, ആരോപണം തെറ്റാണെങ്കില്‍ ഉന്നയിച്ചയാള്‍ക്കെതിരെ നടപടിയും വേണം. ബാര്‍ കോഴ ആരോപണത്തില്‍ ഏതന്വേഷണവും നടക്കട്ടെ. ഇതില്‍ മൂന്ന് അന്വേഷണങ്ങള്‍ നടന്നിരുന്നു. തന്‍െറ സര്‍ക്കാറിന്‍െറ അവസാനകാല തീരുമാനങ്ങളുടെ പേരിലുള്ള അന്വേഷണത്തെ ഭയപ്പെടുന്നില്ല, വേവലാതിയുമില്ല. അനുവദിച്ച കോളജ് നിര്‍മിക്കാന്‍ ഭൂമിയില്ലാതിരുന്ന പട്ടികവിഭാഗക്കാര്‍ക്ക് അത് നല്‍കിയത് അറിഞ്ഞുകൊണ്ടെടുത്ത  തീരുമാനമാണ്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ പഠിക്കാന്‍  അത്തരം സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത് തെറ്റാണെന്നും പറയുന്നു. അതും അന്വേഷിക്കട്ടെ.
കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ ആദ്യം തീരുമാനമെടുക്കേണ്ടത് അവരാണ്. ആര് മുന്നണി വിട്ടാലും അതൊരു കുറവാണ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന  മാണിയുടെ ആരോപണത്തെക്കുറിച്ച് ഓരോരുത്തരും അവരവരുടെ അനുഭവത്തില്‍നിന്നാണ് കാര്യങ്ങള്‍ പറയുന്നതെന്നായിരുന്നു പ്രതികരണം. അനുഭവത്തില്‍ നിന്നാകാം ഇങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയിലെ 21 പേരില്‍ താന്‍ ഒഴികെ എല്ലാവരും യോഗ്യരാണ്. അര്‍ഹതയുള്ള കുറച്ചുപേര്‍  ഉള്‍പ്പെട്ടിട്ടില്ല. ദലിത്-വനിതാ പ്രാതിനിധ്യം കുറച്ചുകൂടി ആകാമായിരുന്നു. ഏത് സമയത്തും അത്തരം പരാതികള്‍ ഉണ്ടാകാറുണ്ട്. പാര്‍ട്ടിയെ സജീവമാക്കാന്‍ ആദ്യം നടക്കേണ്ടത് സംഘടനാ തെരഞ്ഞെടുപ്പാണോ പുന$സംഘടനയാണോ എന്ന് ഹൈകമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.