തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

തൃശൂര്‍: ചട്ടവിരുദ്ധമായി കടമുറി കൈമാറ്റത്തിന് കൂട്ടുനിന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി കെ.എം. ബഷീറിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ജയ്ഹിന്ദ് മാര്‍ക്കറ്റിലെ കോര്‍പറേഷന്‍ കെട്ടിടം ബി ബ്ളോക്കിലെ രണ്ടാം നമ്പര്‍ മുറി വ്യക്തിക്ക് കൈമാറിയതിനെക്കുറിച്ച് ഇടതുഭരണസമിതി നല്‍കിയ പരാതിയിലാണ് തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്.

അയ്യന്തോളില്‍ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയതും ദിവാന്‍ജിമൂല റെയില്‍വേ മേല്‍പാലം നിര്‍മാണോദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതും സസ്പെന്‍ഷനുള്ള മറ്റു കാരണങ്ങളാണ്. മുറി കൈമാറ്റം ചട്ടവിരുദ്ധമാണെന്നാരോപിച്ച് ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കേ സമരം ചെയ്തിരുന്നു. വഴിയോര കച്ചവട സമിതിയുടെ പരാതിയില്‍ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി ക്രമക്കേട് കണ്ടത്തെി. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ഇടത് ഭരണകാലത്ത് മൂന്നാം തവണയാണ് ബഷീറിനെതിരെ നടപടി സ്വീകരിക്കുന്നത്. 2007ല്‍ മഞ്ചേരി നഗരസഭാ സെക്രട്ടറിയായിരിക്കേ ചെയര്‍പേഴ്സന്‍െറ നിര്‍ദേശമനുസരിച്ച് നടപടി സ്വീകരിച്ചതിനായിരുന്നു ആദ്യ സസ്പെന്‍ഷന്‍. പാലക്കാട് നഗരസഭാ സെക്രട്ടറിയായിരിക്കേ 2008ല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സന്‍െറ നിര്‍ദേശപ്രകാരം കേന്ദ്രാവിഷ്കൃത പദ്ധതിയില്‍നിന്ന് തുക വകമാറ്റിയതിനായിരുന്നു രണ്ടാമത്തെ സസ്പെന്‍ഷന്‍. അതേസമയം, വിശദീകരണം ചോദിക്കാതെ തിടുക്കപ്പെട്ടാണ് സസ്പെന്‍ഷനെന്ന് കെ.എം. ബഷീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.