തിരുവനന്തപുരം: മെറിറ്റ് സീറ്റിലെ പ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായി ഉണ്ടാക്കിയ ധാരണകള്‍ക്ക് പിന്നാലെ സ്വാശ്രയ മെഡിക്കല്‍കോളജുകളുടെ വെബ്സൈറ്റുകള്‍ നിശ്ചലമായി. മെറിറ്റ് പ്രവേശം തടസ്സപ്പെടുത്തുന്ന രീതിയില്‍ ചില സ്വാശ്രയ കോളജുകളുടെ വെബ്സൈറ്റുകള്‍ തകരാറിലായെന്ന പരാതിയില്‍ കര്‍ശനനടപടിയെടുക്കുമെന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി. തകരാര്‍ ഉടന്‍ പരിഹരിച്ചില്ളെങ്കില്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെ നടപടികളെടുക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പും നല്‍കി. സംസ്ഥാനത്തെ 18 സ്വാശ്രയമെഡിക്കല്‍ കോളജുകളാണ് ധാരണയിലത്തെിയത്. ചൊവ്വാഴ്ചയാണ് അലോട്ട്മെന്‍റ് തുടങ്ങുന്നത്. ഓണ്‍ലൈന്‍ പ്രവേശത്തിന് അപേക്ഷിക്കാന്‍ കഴിയുന്നില്ളെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
പരാതി ശരിയാണെന്ന് ജയിംസ് കമ്മിറ്റി പരിശോധനയിലൂടെ കണ്ടത്തെി. തുടര്‍ന്നാണ് അപേക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ ബന്ധപ്പെട്ട കോളജിന്‍െറ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി കമ്മിറ്റി ആലോചിക്കുന്നത്. 10 ലക്ഷം രൂപവരെ പിഴയിടാനും വ്യവസ്ഥയുണ്ട്.
പ്രോസ്പെക്ടസ് പ്രകാരം പ്രവേശത്തിനുള്ള സൗകര്യമൊരുക്കിയില്ളെങ്കില്‍ പ്രവേശനടപടികള്‍ അംഗീകരിക്കില്ളെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. പ്രവേശനടപടികള്‍ നിരീക്ഷിക്കാന്‍ പ്രത്യേകസംവിധാനവും കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍കോളജ് എന്നിവ ഒഴികെയുള്ള കോളജുകളുടെ പ്രോസ്പെക്ടസിന് കമ്മിറ്റി അംഗീകാരം നല്‍കി. ബാക്കിയുള്ളവ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.