കൊച്ചി: ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ ഉയർന്ന ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കെഎം മാണിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴക്കന്‍ എന്നിവർക്ക് ഇതിൽ പങ്കുള്ളതായും റിപ്പോർട്ടിൽ പറയുന്നു. 71 പേജുളള അന്വേഷണ റിപ്പോർട്ട് ‘മാതൃഭൂമി ന്യൂസ്’ ആണ് പുറത്തുവിട്ടത്.
കെ.എം മാണിക്കെതിരെ ഉയർന്ന ബാർകോഴ ആരോപണത്തിെൻറ നിജസ്ഥിതി അന്വേഷിക്കാൻ സി.എഫ് തോമസ് എം.എൽ.എ അധ്യക്ഷനായ സമിതിയെ കേരള കോൺഗ്രസ് ചുമതലപ്പെടുത്തിയിരുന്നു. 2016 മാര്‍ച്ച് 31ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം അടുത്തിടെ കേരള കോൺഗ്രസ് വിട്ട് പുറത്തുപോയ അന്വേഷണ സമിതി അംഗങ്ങൾ നൽകിയ വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിെൻറ ആമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടത്. കോണ്‍ഗ്രസിനൊപ്പം യു.ഡി.എഫില്‍ തുടരുന്നത് ഗുണകരമാകില്ലെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, ജോസഫ് വാഴക്കന്‍, പി.സി ജോര്‍ജ് എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ടെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള, നിലവിലെ വിജിലൻസ് മേധാവി ജേക്കബ് തോമസ്, ബാർ കോഴക്കേസ് അന്വേഷിച്ച വിജിലൻസ് എസ്.പി ആർ.സുകേശൻ, ബാർ ഉടമ ബിജു രമേശ് തുടങ്ങിയവർ പല ഘട്ടങ്ങളിൽ ഗൂഢാലോചനയിൽ ഭാഗമായി. എറണാകുളത്ത് താമസിക്കുന്ന പൂഞ്ഞാർ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകെൻറ വീട്ടിൽ വെച്ചാണ് കേസിൽ മാണിയെ കുടുക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പദമായിരുന്നു രമേശിെൻറ ലക്ഷ്യമെന്നും പാലായിലെ നേതാവാകുകയായിരുന്നു ജോസഫ് വാഴക്കന്റെ ആഗ്രഹമെന്നും റിപ്പോർട്ട് പറയുന്നു.
അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടാൻ മാണി നേരത്തെ മാണി തയാറായിരുന്നില്ല. റിപ്പോർട്ട് പുറത്ത് വിട്ടാൽ യു.ഡി.എഫ് പ്രതിസന്ധിയിലാവുമെന്നായിരുന്നു മാണിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.