ആരാധനാലയങ്ങള്‍ക്ക് കൊടുക്കുന്നതില്‍ ഒരുവിഹിതം വിദ്യാലയങ്ങള്‍ക്ക് നല്‍കണം –മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ക്ക് നല്‍കുന്ന സംഭാവനയില്‍ ഒരുവിഹിതം പൊതുവിദ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളില്‍ സംഘടിപ്പിച്ച ദേശീയ അധ്യാപകദിനാഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലരും ആരാധനാലയങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ മത്സരിക്കാറുണ്ട്. എന്നാല്‍, പഠിച്ച വിദ്യാലയത്തിനോട് പുറംതിരിഞ്ഞുനില്‍ക്കും. ഈ അവസ്ഥ മാറേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സാമൂഹികപുരോഗതിക്കുതകുന്ന തരത്തില്‍ വിദ്യാലയങ്ങളെ മികവിന്‍െറ കേന്ദ്രങ്ങളാക്കിമാറ്റാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹികപ്രതിബദ്ധതയുള്ള ജോലിയായി അധ്യാപകവൃത്തിയെ കാണേണ്ടതുണ്ട്. സമൂഹത്തിന്‍െറ വിവിധ തട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സ്കൂളുകളില്‍ എത്തുന്നത്. അവരില്‍ ചിലര്‍ക്ക് അധ്യാപകരുടെ പ്രത്യേകശ്രദ്ധ വേണ്ടതായി വരും. സാമൂഹികപ്രതിബദ്ധതയുള്ള അധ്യാപകര്‍ക്കുമാത്രമേ കുട്ടികളുടെ ആവശ്യം തിരിച്ചിഞ്ഞ് പ്രവര്‍ത്തിക്കാനാകൂ. വിദ്യാര്‍ഥികളുടെ കലാകായിക, പ്രവൃത്തിപരിചയരംഗത്തെ പരിശീലനത്തിന് അട്ടക്കുളങ്ങര സ്കൂളിന് ഒരുകോടി രൂപയുടെ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മറ്റുജില്ലകളില്‍ ഓരോ സ്കൂളിന് ഒരുകോടി വീതം അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.