ആരോപണങ്ങളിൽ കഴമ്പില്ലെന്ന്​ മാണി

കോട്ടയം∙ നികുതി ഇളവുചെയ്ത് ഖജനാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് മുൻ മന്ത്രി കെ.എം.മാണി. ഏകപക്ഷീയമായി ഒരു ഇളവും നൽകിയിട്ടില്ല. എല്ലാ ഇളവുകളും നിയമസഭയുടെ അംഗീകാരത്തോടെയാണ് പാസാക്കിയത്. സ്വന്തം നിലയ്ക്ക് നികുതി ചുമത്താനും ഇളവ് അനുവദിക്കാനും ധനമന്ത്രിക്ക് അധികാരമില്ലെന്നും മാണി പറഞ്ഞു.

നികുതി ഇളവുചെയ്ത് ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയിൽ തനിക്കെതിരെ വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാറ്ററികളിൽ ഉപയോഗിക്കുന്ന ലെഡ് ഓക്സൈഡ് (ലെഡ് പൗഡർ) ഉണ്ടാക്കുന്ന യൂണിറ്റിന് മുൻകാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരായ പുതിയ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.