കൊച്ചി: ധനമന്ത്രിയായിരിക്കെ കെ.എം. മാണി കോഴി ഫാമുകള്‍ക്കും ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്കും നികുതിയിളവ് നല്‍കുകയും നികുതിവെട്ടിപ്പിന് ഒത്താശ നല്‍കുകയും ചെയ്തെന്നകേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി ഹൈകോടതി വിജിലന്‍സിന്‍െറ വിശദീകരണത്തിന് മാറ്റി.
വിജലന്‍സിന്‍െറയും സര്‍ക്കാറിന്‍െറയും വിശദീകരണം തേടാന്‍ സമയം അനുവദിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍െറ ആവശ്യം പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് കേസ് ഈ മാസം 19ലേക്ക് മാറ്റിയത്. അതേസമയം, മാണിക്കുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിശ്ചയിക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരനാണ് ഹാജരായത്.
ബ്രോയിലര്‍ കോഴി ഫാം കമ്പനിക്ക് നികുതി കുടിശ്ശികയായ 65 കോടി ഒഴിവാക്കിനല്‍കാന്‍ ഒത്തുകളിച്ചെന്നും ആയുര്‍വേദ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ നികുതി 12.5ല്‍നിന്ന് നാല് ശതമാനമായി കുറച്ചുകൊടുത്തെന്നുമാണ് കേസ്. മന്ത്രിയെന്നനിലയില്‍ മാണി അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് ആരോപണം. നികുതി കുടിശ്ശിക അടക്കാന്‍ കോഴിക്കമ്പനിക്ക് വാണിജ്യനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇത് ഒഴിവാക്കാന്‍ ഒത്തുകളിച്ച മാണി നികുതിയിളവും അനുവദിച്ചെന്നാരോപിച്ച് അഭിഭാഷകനായ നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാറിന് 200 കോടിയുടെ നഷ്ടമുണ്ടായെന്നും മാണിക്ക് 15.5 കോടി കോഴയായി കിട്ടിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാണിയുടെ മുന്‍ അഡീഷനല്‍പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനും കോഴി ഫാം ഉടമകളുമടക്കം ഒമ്പതുപേര്‍ പ്രതിപ്പട്ടികയിലുണ്ട്.
ആവശ്യമായ പരിശോധന നടത്താതെയാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ഹരജിയിലെ ആരോപണം. കോഴ ചോദിച്ചതിനോ കൈപ്പറ്റിയതിനോ തെളിവില്ലാതെ പൊതുസേവകനെതിരെ അഴിമതി ആരോപണം നിലനില്‍ക്കില്ല. നികുതിയിളവ് നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന നടപടി ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിന്‍െറ ഭാഗമായെടുത്തതാണ്്. നികുതി കുടിശ്ശികയില്‍ 10 ശതമാനം അടച്ചാല്‍ മറ്റ് നടപടികളില്‍ സ്റ്റേ അനുവദിക്കാന്‍ വകുപ്പുമന്ത്രിക്ക് അധികാരമുണ്ട്. എന്നാല്‍, കക്ഷികള്‍തന്നെ ഇക്കാര്യത്തില്‍ ഹൈകോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സ്റ്റേ നല്‍കിയിരുന്നെങ്കില്‍ കക്ഷികള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. നികുതിയിളവ് നല്‍കാനുള്ള തീരുമാനം മന്ത്രിസഭ കൂട്ടായെടുത്തതാണ്. ഈ സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജിയിലെ നടപടി പൂര്‍ത്തിയാകുംവരെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ അനുവദിക്കണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.