ആർ.എസ്.എസിനെ കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമം വിലപ്പോവില്ല -കുമ്മനം

കോഴിക്കോട്: ആർ.എസ്.എസിനെ കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമം വിലപ്പോവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൂച്ചുവിലങ്ങിടാൻ ശ്രമിച്ചാൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. ഇന്ദിരാ ഗാന്ധി നിരോധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. നിയമപരമായാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

ആർ.എസ്.എസ് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്. നിരോധം ഏർപ്പെടുത്താനുള്ള എൽ.ഡി.എഫിന്‍റെ ഹീന നീക്കത്തെ ചെറുക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ആയുധപരിശീലനം തുടർന്നാൽ സി.പി.എം തടയുമെന്ന് പത്തനംതിട്ടയിൽ നടന്ന പൊതുയോഗത്തിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചത്. ആർ.എസ്.എസിന്‍റെ ആയുധപരിശീലനം തടയാൻ വിശ്വാസികൾ രംഗത്തിറങ്ങണം. വിശ്വാസികൾ രംഗത്തിറങ്ങിയില്ലെങ്കിൽ റെഡ് വാളണ്ടിയർമാർ രംഗത്തുവരുമെന്നും കോടിയേരി മുന്നറിയിപ്പ് നൽകിയിരുന്നു.

ക്ഷേത്രങ്ങളിൽ ആർ.എസ്.എസിനെ പരിശീലനം നടത്താൻ അവകാശമുണ്ടെങ്കിൽ പാർട്ടിക്ക് റെഡ് വാളണ്ടിയർ പരിശീലനം നടത്താനും അവകാശമുണ്ട്. ആർ.എസ്.എസ് പരിശീലനം നടത്തുന്ന സ്ഥലങ്ങളിൽ റെഡ് വാളണ്ടിയർ പരിശീലനം ആരംഭിക്കും. അതിനാൽ ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് പരിശീലനം അവസാനിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.