ക്ഷേത്രങ്ങളിലെ സംഘടനാ പ്രവര്‍ത്തനം നിരോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളില്‍ ഇതരസംഘടനകളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച് നിയമവകുപ്പിന്‍െറ അനുമതി ലഭിച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

പ്രത്യേകിച്ച് ഒരു സംഘടനയുടെയും പേര് എടുത്തുപറയുന്നില്ളെങ്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ക്ഷേത്രങ്ങളില്‍നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നേരത്തേ, ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന ആയുധപരിശീലനത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. ആരോടും വിവേചനമില്ളെന്നും ക്ഷേത്രങ്ങള്‍ അതിന്‍െറ പവിത്രതയോടെ വിശ്വാസികള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.