മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കൂടി സര്‍ക്കാറുമായി കരാറിലേക്ക്

തിരുവനന്തപുരം: മൂന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കൂടി വെള്ളിയാഴ്ച വിദ്യാര്‍ഥി പ്രവേശത്തിന് സര്‍ക്കാറുമായി കരാര്‍ ഒപ്പിടും. വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവയാണ് പകുതി സീറ്റ് വിട്ടുനല്‍കാന്‍ തയാറായത്.ഇതോടെ മൂന്ന് കോളജിലുമായി 150 സീറ്റുകളില്‍ കൂടി സംസ്ഥാന പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശം നല്‍കാനാകും. പുതുതായി എത്തുന്ന കോളജുകളെ അടുത്ത അലോട്ട്മെന്‍റില്‍ പരിഗണിക്കും.ഇക്കൊല്ലം ആരംഭിച്ച വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ്,  ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജ് എന്നിവക്ക് കോടതിവിധി കണക്കിലെടുത്ത് ആരോഗ്യ സര്‍വകലാശാല അഫിലിയേഷന്‍ നല്‍കും. രണ്ട് കോളജുകളും നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടില്ലാത്തതിനാല്‍ അഫിലിയേഷന്‍ നല്‍കേണ്ടതില്ളെന്ന് നേരത്തേ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നു.

സര്‍വകലാശാല ആവശ്യപ്പെട്ടതനുസരിച്ച്  അലോട്ട്മെന്‍റ് ലിസ്റ്റില്‍നിന്ന് ഇരു കോളജുകളെയും പ്രവേശന പരീക്ഷാകമീഷണര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍വകലാശാലാ നടപടിക്കെതിരെ ഇരു കോളജും കോടതിയെ സമീപിക്കുകയായിരുന്നു.കോടതിയില്‍നിന്ന് കോളജുകള്‍ അനുകൂല ഉത്തരവ് നേടിയതോടെ അവരുടെ പ്രോസ്പെക്ടസ് ജയിംസ് കമ്മിറ്റി പരിശോധിച്ചുവരുകയാണ്.  സെപ്റ്റംബര്‍ ഒമ്പതുവരെ ഈ കോളജുകളിലേക്ക് അപേക്ഷിക്കാന്‍ സമയം അനുവദിക്കും. സര്‍ക്കാറുമായി ധാരണയിലത്തൊത്ത പാലക്കാട് കരുണ മെഡിക്കല്‍ കോളജും കോടതി അനുമതിയോടെ പ്രവേശ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.അവരുടെ പ്രോസ്പെക്ടസിന് കഴിഞ്ഞദിവസം ഉപാധികളോടെ ജയിംസ് കമ്മിറ്റി അംഗീകാരം നല്‍കി. അതേസമയം വ്യാഴാഴ്ചയും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സൗകര്യം ഒരുക്കാത്തതിനത്തെുടര്‍ന്ന് ജയിംസ് കമ്മിറ്റി അവരോട് വിശദീകരണം തേടിയിരുന്നു. ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുമെന്ന ഉറപ്പിനത്തെുടര്‍ന്ന് സെപ്റ്റംബര്‍ 13 വരെ പ്രവേശ സമയം നീട്ടി നല്‍കി. 4.40 ലക്ഷം രൂപയാണ് 85 ശതമാനം സീറ്റുകളില്‍ അവര്‍ക്ക് ഏകീകൃത ഫീസ് ജയിംസ് കമ്മിറ്റി നിശ്ചയിച്ച് നല്‍കിയിട്ടുള്ളത്.

കോഴിക്കോട് കെ.എം.സി.ടി, തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം എന്നിവയും സര്‍ക്കാറുമായി കരാറിന് എത്തിയിട്ടില്ല. കെ.എം.സി.ടിക്ക്  മെഡിക്കല്‍ കൗണ്‍സില്‍ അനുമതിയായിട്ടില്ല. ഗോകുലം മെഡിക്കല്‍ കോളജില്‍ സീറ്റ് വര്‍ധന അപേക്ഷയും  മെഡിക്കല്‍ കൗണ്‍സിലിന്‍െറ പരിഗണനയിലാണ്.
അതേസമയം, ജയിംസ് കമ്മിറ്റിയുടെ തീരുമാന പ്രകാരം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.