തിരുവനന്തപുരം: പുതുതായി പ്രവര്‍ത്തനം ആരംഭിച്ച വര്‍ക്കല എസ്.ആര്‍, പാലക്കാട് ചെര്‍പ്പുളശ്ശേരി കേരള എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥി പ്രവേശത്തിന് സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടു. ഇതോടെ ഇരുകോളജിലുമായി 100 സീറ്റുകളില്‍ സംസ്ഥാന പ്രവേശ പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശം നടത്താനാകും. മറ്റ് സ്വാശ്രയ കോളജുകള്‍ക്ക് നിശ്ചയിച്ച മാതൃകയില്‍ സര്‍ക്കാര്‍ മെരിറ്റില്‍ 2.50 ലക്ഷവും മാനേജ്മെന്‍റ് സീറ്റുകളില്‍ 11 ലക്ഷവും ആണ് ഫീസ്.
അതേസമയം, നേരത്തേ സര്‍ക്കാറുമായി കരാറിലത്തെിയ സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളില്‍ അപേക്ഷിക്കാനുള്ള സമയം വെള്ളിയാഴ്ച രാത്രി 12ന് അവസാനിച്ചു. ഈ സമയംവരെ അപേക്ഷിക്കാന്‍ അവസരം ഒരുക്കി വെബ്സൈറ്റ് തുറന്നുവെക്കുന്നുണ്ടോ എന്ന് ജയിംസ് കമ്മിറ്റി നിരീക്ഷിച്ചിരുന്നു. ഈ കോളജുകളില്‍ അപേക്ഷിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശനിയാഴ്ച വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. യോഗ്യരായ അപേക്ഷകരുടെ പട്ടിക13ന് പ്രസിദ്ധീകരിക്കണം. 20ന് ആദ്യ അലോട്മെന്‍റും 27നകം രണ്ടാം അലോട്മെന്‍റും നടത്തണം. വീഴ്ച വരുത്തുന്ന കോളജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് സര്‍ക്കാറുമായി കരാര്‍ ഒപ്പിടുമെന്ന് കരുതിയിരുന്നെങ്കിലും കമ്യൂണിറ്റി ക്വോട്ട സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലത്തൊത്തതിനാല്‍ വെള്ളിയാഴ്ച അവര്‍ ഒപ്പിട്ടില്ല. ആരോഗ്യ സര്‍വകലാശാല കഴിഞ്ഞദിവസം അഫിലിയേഷന്‍ നല്‍കിയത് കണക്കിലെടുത്ത് അവരുടെ പ്രോസ്പെക്ടസിന് ജയിംസ് കമ്മിറ്റി ഉപാധികളോടെ അംഗീകാരം നല്‍കി. 100 സീറ്റിലേക്കും 4.40 ലക്ഷം രൂപ ഫീസാണ് നിശ്ചയിച്ചത്. എല്ലാ സീറ്റിലും 10 ലക്ഷം രൂപ ഫീസ് വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. സെപ്റ്റംബര്‍ 19വരെ അപേക്ഷിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. 24ന് ആദ്യ അലോട്മെന്‍റും 27ന് രണ്ടാം അലോട്മെന്‍റും നടത്താനാണ് നിര്‍ദേശം.
അതേസമയം, തങ്ങളുടെ പ്രോസ്പെക്ടസ് അംഗീകരിച്ചതിന് ഉപാധികള്‍ വെച്ചതും എന്‍.ആര്‍.ഐ അടക്കം എല്ലാ സീറ്റിലും ഫീസ് 4.40 ലക്ഷം രൂപയായി നിശ്ചയിച്ചതും നിയമവിരുദ്ധമാണെന്ന് കാട്ടി പാലക്കാട് കരുണ മെഡിക്കല്‍ കോളജ് ജയിംസ് കമ്മിറ്റിക്ക് വീണ്ടും പരാതി നല്‍കി. ജയിംസ് കമ്മിറ്റിയാണ് ഇവര്‍ക്ക് കഴിഞ്ഞദിവസം ഫീസ് നിശ്ചയിച്ചത്.
അടുത്തദിവസം കമ്മിറ്റി ഇതിന് മറുപടി നല്‍കും. പ്രോസ്പെക്ടസ് ഉപാധികളോടെ അംഗീകരിച്ചതിനൊപ്പം 13വരെ അപേക്ഷ സ്വീകരിക്കണമെന്നും ജയിംസ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജാണ് കരാര്‍ ഒപ്പിടാത്ത മറ്റൊരു സ്ഥാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.