തിരുവനന്തപുരം: പാലക്കാട് വേലന്താവളം വാണിജ്യനികുതി ചെക്പോസ്റ്റില്‍ അനധികൃതമായി പണം കണ്ടതുമായി ബന്ധപ്പെട്ട് അഞ്ച് വാണിജ്യ നികുതി ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വാണിജ്യ നികുതി ഇന്‍സ്പെക്ടര്‍മാരായ ഇ. പ്രഭാകരന്‍, എന്‍. നസീം, ക്ളറിക്കല്‍ അസിസ്റ്റന്‍റ് ടി.എം. മൊയ്തീന്‍, ഓഫിസ് അറ്റന്‍ഡന്‍റുമാരായ വി. മോഹന്‍, പി.എസ്. അജീഷ് കുമാര്‍ എന്നിവരെയാണ് വാണിജ്യ നികുതി വകുപ്പ് തിരുവനന്തപുരം ജോയന്‍റ് കമീഷണര്‍ (ഒന്ന്) സസ്പെന്‍ഡ് ചെയ്തത്.
വ്യാഴാഴ്ച വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ചെക്പോസ്റ്റില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 3,00,600 രൂപ കണ്ടത്തെിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തിയ പരിശോധനകളില്‍ വിജിലന്‍സ് കണ്ടത്തെിയ വലിയ തുകകളില്‍ ഒന്നാണിത്.
വാളയാര്‍ കഴിഞ്ഞാല്‍ പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട വാണിജ്യനികുതി ചെക്പോസ്റ്റാണ് വേലന്താവളത്തിലേത്. ചരക്കുലോറികളില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ തുക ഫയലുകള്‍ക്കും കടലാസുകള്‍ക്കുമിടയില്‍ തിരുകിയ നിലയില്‍ സൂക്ഷിക്കുകയായിരുന്നു. ചെക്പോസ്റ്റുകള്‍ വഴിയുള്ള എല്ലാ ക്രമക്കേടുകളും പൂര്‍ണമായും അവസാനിപ്പിക്കുമെന്ന ധനവകുപ്പിന്‍െറ പ്രഖ്യാപനത്തിന്‍െറ ഭാഗമായിരുന്നു വേലന്താവളത്തെ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.