തടവുകാര്‍ക്ക് കൊടുക്കാന്‍ ജയിലില്‍ മദ്യം; ഡെ.പ്രിസണ്‍ ഓഫിസര്‍ കസ്റ്റഡിയില്‍

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ പ്രിസണ്‍ ഓഫിസറുടെ ബാരക്കില്‍നിന്ന് മദ്യവും മൊബൈല്‍ ഫോണും ഇറച്ചിയും പിടികൂടി. രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് തടവുകാരന് കൈമാറാന്‍ കരുതിവെച്ച ഈ സാധനങ്ങള്‍ കണ്ടെടുത്തത്.
ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ പി.ജി. സന്തോഷിന്‍െറ ബാരക്കില്‍നിന്നാണ് മദ്യം, മൊബൈല്‍ ഫോണ്‍, രണ്ട് ബാറ്ററികള്‍, ഉണക്കിയെടുത്ത രണ്ട് പാക്കറ്റ് പോത്തിറച്ചി, വെളിച്ചെണ്ണ തുടങ്ങിയവ പിടിച്ചെടുത്തത്. സന്തോഷിനെ വിയ്യൂര്‍ പൊലീസിന് കൈമാറി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടരന്വേഷണ നടപടികളിലേക്ക് ജയിലധികൃതര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ, തടവുകാര്‍ക്ക് കഞ്ചാവുള്‍പ്പെടെ ലഹരിയുല്‍പന്നങ്ങളും മൊബൈല്‍ ഫോണും മറ്റും കൈമാറുന്നത് ജയില്‍ ജീവനക്കാരുടെ അറിവോടെയാണെന്ന ആക്ഷേപമുണ്ടായിരുന്നുവെങ്കിലും പിടിക്കപ്പെട്ടിരുന്നില്ല. ജയിലിനോട് ചേര്‍ന്ന ഭക്ഷണ വിതരണ സ്റ്റാളിലാണ് തടവുകാര്‍ക്കുള്ള കഞ്ചാവ് ഒളിപ്പിച്ചുള്ള പ്ളാസ്റ്റിക് കവര്‍ സൂക്ഷിക്കാനേല്‍പിച്ചിരുന്നത്.
ജയിലിലെ വാര്‍ഡന്‍െറ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് കണ്ടത്തെിയിരുന്നുവെങ്കിലും ആര്‍ക്കുമെതിരെ നടപടിയെടുത്തിരുന്നില്ല. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ജയിലില്‍ പരിശോധന നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.