കോഴിക്കോട്: ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ വിശ്വാസിലോകം ഇന്ന് ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) ആഘോഷിക്കുന്നു. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപെരുന്നാളും എത്തുന്നത്. ഹജ്ജിന്‍റെ സമാപനം കുറിച്ചാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.
കൊല്ലത്ത് ജോനകപ്പുറം വലിയ പള്ളി, കര്‍ബല മൈതാനം, കൊല്ലം കടപ്പുറം തുടങ്ങിയിടങ്ങളില്‍ ഈദ് ഗാഹുകള്‍ ഒരുക്കിയിരുന്നു. ആലപ്പുഴ കടപ്പുറത്ത് നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഹക്കീം പാണാവള്ളി നേതൃത്വം നല്‍കി. അവിചാരിതമായി പെയ്ത മഴ മൂലം ജില്ലയില്‍ പലയിടത്തും നമസ്കാരം പള്ളികളിലേക്ക് മാറ്റേണ്ടി വന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും ടൌണ്‍ പള്ളിയിലും നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. നമസ്കാരവും പെരുന്നാള്‍ ഖുത്തുബക്കും ശേഷം വിശ്വാസികള്‍ ബലികര്‍മ്മങ്ങളിലേക്ക് കടന്നു.
വടക്കന്‍ കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ നടന്ന ഈദ് നമസ്കാരത്തില്‍ പങ്കെടുക്കാന്‍ നേരത്തെ തന്നെ വിശ്വാസി സമൂഹം ഒഴികിയെത്തി. കുറ്റിച്ചിറ മിശ്കാല്‍ പള്ളിയുള്‍പ്പെടെ കോഴിക്കോട്ടെ വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്കോഴിക്കോട് കടപ്പുറത്ത് സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നാള്‍ നമസ്കാരം. മുജാഹിദ് നേതാവ് ശരീഫ് മേലേതില്‍ നേതൃത്വം നല്‍കി. ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങളിലേക്ക് വിശ്വാസികള്‍ തിരിയരുതെന്ന് അദ്ദേഹം പറഞ്ഞു
ഇ.എന്‍ ഇബ്രാഹിം മൌലവിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂര്‍ സിറ്റി ജുമ മസ്ജിദില്‍ നടന്ന ഈദ് നമസ്കാരം യൂണിറ്റി സെന്‍ററില്‍ ടി.കെ മുഹമ്മദലിയും പുതിയ തെരു നിത്യാനന്ദ സ്കൂള്‍ ഗ്രൌണ്ടില്‍ എ.പി ഷംസീറും പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.. കാസര്‍കോട് മാലിക് ദിനാര്‍ ജുമ മസ്ജിദില്‍ ഹത്തീബ് മജീദ് ബാഖഫിയുടെയും ആലിയ ഈദ്ഗാഹില്‍ ഇമാം ഖലീല്‍ റഹ്മാന്‍ നഖ്വിയുടെയും നേതൃത്വത്തിലായിരുന്നു ഈദ് നമസ്കാരം മലപ്പുറം കാന്തപുരത്ത് നടന്ന ഈദ് ഗാഹിന് ജമാ അത്തെ ഇസ്ലാമികേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.
മഞ്ചേരി വി പി ഹാളില്‍ വി കെ അഷറഫ് മൌലവിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നാള്‍ നമസ്കാരം. പാലക്കാട്ജില്ലയിലെ പള്ളികളിലും ഈദ് ഗാഹുകളിലുമായി നടന്ന പെരുന്നാള്‍ നമസ്കാരത്തിന് വിവിധ ഇമാമുമാര്‍ നേതൃത്വം നല്‍കി. കൊച്ചി കലൂര്‍ ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് എ ഐ അബ്ദുല്‍ മജീദ് സ്വലാഹി നേതൃത്വം നല്‍കി. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി,ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന് സിദ്ദിഖ്, പൊതുമരാമത്ത് പ്രിന്‍സിപ്പില്‍ സെക്രട്ടറി ടി കെ മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.