അടിമാലി: നല്‍കിയ മരുന്നില്‍ വിഷമില്ളെന്ന് തെളിയിക്കാന്‍ രോഗിയുടെ ബന്ധുക്കളുടെ മുന്നില്‍വെച്ച് മരുന്ന് കുടിച്ച് ശരീരം തളര്‍ന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചതോടെ കേസ് വഴിത്തിരിവില്‍. തൊടുപുഴ എന്‍.ഡി.പി.എസ് കോടതിയില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കി വിധിപറയാന്‍ വെച്ച കേസ് അടുത്ത ദിവസം പരിഗണിക്കുമ്പോള്‍ ഡോക്ടറുടെ മരണവിവരവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശമനുസരിച്ച് പ്രതിക്കെതിരെ വീണ്ടും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസിന്‍െറ തീരുമാനം.
2007 ജനുവരിയിലാണ് രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരുന്ന് കുടിച്ച് അബോധാവസ്ഥയിലായ ഡോ. ബൈജു പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. ബൈജുവിന്‍െറ ഭാര്യ ഡോ. ഷിന്‍സി ഇടുക്കി എസ്.പിക്ക് നല്‍കിയ പരാതിയാണ് സംഭവത്തിന്‍െറ ചുരുളഴിച്ചത്. ബൈസണ്‍വാലിയിലെ എസ്റ്റേറ്റ് ഉടമയായ കാര്യംകുന്നേല്‍ രാജപ്പന്‍ ഭാര്യയെ കൊല്ലാന്‍ മരുന്നില്‍ വിഷംചേര്‍ക്കുകയായിരുന്നു. ഇത് അറിയാതെയാണ് ശാന്ത മരുന്ന് കഴിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്ത രാജാക്കാട് പൊലീസ് ഇത് കണ്ടത്തെി. തെളിവായി വിഷക്കുപ്പിയും കണ്ടെടുത്തു. മരുന്നില്‍ കലര്‍ന്ന വിഷവും തൊണ്ടിയായി കണ്ടത്തെിയ വിഷവും ഒന്നാണെന്ന് തെളിഞ്ഞതോടെ രാജപ്പനെതിരെ കേസെടുത്തു. രാഷ്ട്രീയ, സമുദായ സ്വാധീനം ഉപയോഗിച്ച് രാജപ്പന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും ഷിന്‍സി പിന്മാറിയില്ല. വിവിധ സംഘടനകളും സമരവുമായി രംഗത്തത്തെി. എന്നാല്‍, അന്വേഷണം നീണ്ടു. ദലിത് പീഡനം ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് രാജപ്പനെതിരെ കുറ്റപത്രം നല്‍കിയത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
അബോധാവസ്ഥയില്‍ ഒമ്പത് വര്‍ഷം; ആരും തിരിഞ്ഞുനോക്കിയില്ല
ആയുര്‍വേദ മരുന്നിന്‍െറ വിശ്വാസ്യത തെളിയിക്കാന്‍ മരുന്ന് കുടിച്ച് കാണിച്ച് സ്വന്തം ജീവന്‍ അപകടത്തിലാക്കിയ ഡോക്ടര്‍ ബൈജുവിനെ ആരോഗ്യ വകുപ്പ് തിരിഞ്ഞു നോക്കിയില്ല. ഒമ്പതുവര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ ബൈജുവിന്‍െറ ചികിത്സക്കോ മറ്റാവശ്യങ്ങള്‍ക്കോ ആരോഗ്യ വകുപ്പ് ചെറുവിരല്‍പോലും അനക്കിയില്ല.
മുന്‍ എം.എല്‍.എമാരായ ബാബു പോളിന്‍െറയും ജോസഫ് വാഴക്കന്‍െറയും ശ്രമഫലമായി ചികത്സാനിധിയില്‍നിന്ന് ഒരുലക്ഷം രൂപ ലഭിച്ചതൊഴിച്ചാല്‍ ഈ നിര്‍ധന കുടുംബത്തിന് മറ്റൊന്നും ലഭിച്ചില്ല. പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നപടികള്‍ പൂര്‍ത്തിയായെങ്കിലും ഫയല്‍ ചുവപ്പുനാടയില്‍ കുടുങ്ങുകയായിരുന്നു. ചികത്സക്കായി ബാങ്കില്‍നിന്നെടുത്ത വായ്പ കുടിശ്ശികയായതിനാല്‍ വീടും പറമ്പും ജപ്തി ഭീഷണിയിലാണ്.
ബൈജുവിന്‍െറ ദുര്‍വിധി വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ ശാന്തയെ കൊല്ലാന്‍ ഭര്‍ത്താവ് മരുന്നില്‍ വിഷം കലര്‍ത്തിയിരുന്നുവെന്നും ഇതു കഴിച്ചതാണ് ഡോക്ടറുടെ ദുരവസ്ഥക്ക് കാരണമെന്നും കണ്ടത്തെിയിരുന്നു. കേസില്‍ ഇടുക്കി ജില്ലാ സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് ഡോ. ബൈജു ലോകത്തോട് യാത്രപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.