കോടതികളിലെ മാധ്യമവിലക്ക്: പ്രസ് കൗണ്‍സിലിന് സെബാസ്റ്റ്യന്‍ പോളിന്‍െറ പരാതി

കൊച്ചി: കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡോ. സെബാസ്റ്റ്യന്‍ പോളിന്‍െറ പരാതി. പ്രശ്ന പരിഹാരത്തിന് സര്‍ക്കാറോ ജഡ്ജിമാരോ ഇടപെടുന്നില്ളെന്നും ഈ ഘട്ടത്തില്‍ കൗണ്‍സിലിന്‍െറ ഇടപെടല്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ജൂലൈ 19 മുതല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളിലത്തെി നടപടി വീക്ഷിച്ച് വാര്‍ത്തകള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങളത്തെുടര്‍ന്ന് ഹൈകോടതിയിലും മറ്റു കോടതികളിലും മാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയാണ്. കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ഈ അവകാശത്തെ സംസ്ഥാനത്തുടനീളം അഭിഭാഷകര്‍ ചോദ്യം ചെയ്യുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകരുടെ കൈയേറ്റവും പതിവായി. ഹൈകോടതിയിലെയും തിരുവനന്തപുരം ജില്ലാ കോടതിയിലെയും മീഡിയ റൂം അടച്ചു. പൊതുസ്ഥലത്ത് ഒരു സ്ത്രീയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനത്തെുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കോടതിയിലെ വിചാരണ നടപടികള്‍ പൊതുജനങ്ങള്‍ അറിയേണ്ട വിഷയമാണ്. മാധ്യമങ്ങളെ വിലക്കുന്നതിലൂടെ പൊതുജനങ്ങളുടെ അറിയാനുള്ള അവകാശമാണ് തടഞ്ഞിരിക്കുന്നത്. പൊതുജന താല്‍പര്യമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. സെന്‍സര്‍ഷിപ്പിനെക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പ്രസ് കൗണ്‍സില്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് പരാതിയിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.