മൂന്നാര്‍: സെല്‍ഫിയെടുക്കുന്നതിനിടെ മലഞ്ചെരിവില്‍ വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. മീശപ്പുലിമല കാണാനത്തെിയ പത്തംഗ സംഘത്തില്‍പെട്ട തൃശൂര്‍ ചാവക്കാട് സ്വദേശിയായ മുജ്തബയാണ് (22) അപകടത്തില്‍പെട്ടത്. ഇടതുകാലിലെ തുടയില്‍നിന്ന് എല്ലുകള്‍ തുളച്ച് പുറത്തുവന്ന മുജ്തബയെ ആശുപത്രിയില്‍ എത്തിക്കാനായത് ഒമ്പത് മണിക്കൂറിന് ശേഷം.
തിരുവോണദിവസം രാവിലെ 12ഓടെയാണ് സംഭവം. പുലര്‍ച്ചെ മൂന്നാറില്‍നിന്ന് ടെമ്പോ ട്രാവലറില്‍ സൂര്യനെല്ലിയിലത്തെിയ മുജ്തബയും സംഘവും 11 മണിയോടെ മീശപ്പുലിമലയിലത്തെി. പായല്‍ നിറഞ്ഞ മലമുകളിലെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കുന്നതിടെ മുജ്തബ മലഞ്ചെരിവിന് സമീപത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 8861അടി ഉയരത്തിലാണ് മീശപ്പുലിമല.
സുഹൃത്തുകള്‍ മുജ്തബയെ രക്ഷപ്പെടുത്തി സമീപത്തെ പാറയില്‍ എത്തിച്ചെങ്കിലും ഇടതുകാലിലെ പരിക്ക് ഗുരുതരമായതിനാല്‍ നടക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് മൂന്നാര്‍ ഫയര്‍ഫോഴ്സിന്‍െറ സേവനം തേടി. മൂന്നുമണിയോടെ മലയിലത്തെിയ അഗ്നിശമനസേന യുവാവിനെ സ്ട്രെച്ചറിലാക്കി കാട്ടുപാതയിലൂടെ കാല്‍നടയായി നാല്മണിക്കൂര്‍കൊണ്ടാണ് സൂര്യനെല്ലിയിലത്തെിച്ചത്. ലീഡിങ് ഫയര്‍മാന്‍ ടി.പി. ഗോപാലകൃഷ്ണന്‍െറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
തുടര്‍ന്ന് രാത്രി എട്ടോടെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് പ്രഥമശുശ്രൂഷ നല്‍കിയശേഷം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.