ഒരു വര്‍ഷത്തെ പദ്ധതികള്‍ തയാറാക്കാന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി എല്‍.ഡി.എഫ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ അടുത്ത ഒരു വര്‍ഷത്തെ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ എല്ലാ മന്ത്രിമാര്‍ക്കും എല്‍.ഡി.എഫ് നിര്‍ദേശം. ഇവ എല്‍.ഡി.എഫ് വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കും. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണിത്. രാഷ്ട്രീയ നയതീരുമാനം വേണ്ട വിഷയങ്ങള്‍ എല്‍.ഡി.എഫ് നേതൃത്വത്തിന്‍െറ സമ്മതത്തോടയേ നടപ്പാക്കാവൂ എന്ന നിലപാടാണ് മുന്നണി നേതൃത്വത്തിന്.
 
കഴിഞ്ഞ സര്‍ക്കാര്‍ ശിപാര്‍ശ  ചെയ്ത മൂന്ന് വിവരാവകാശ കമീഷണര്‍മാരെ നിയമിക്കണമെന്ന ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇതിനു  ചൊവ്വാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് അംഗീകാരം നല്‍കി. അഞ്ച് വിവരാവകാശ കമീഷണര്‍മാരെയും ഉടന്‍ നിയമിക്കണമെന്ന് സെപ്റ്റംബര്‍ ഒമ്പതിനാണ് ഹൈകോടതി ഉത്തരവിട്ടത്. അതേസമയം, മദ്യനയം പുതുക്കുന്നത് ഉള്‍പ്പെട്ട വിഷയം എല്‍.ഡി.എഫ് പരിഗണിച്ചില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.