തിരുവനന്തപുരം: മെറിറ്റ് അട്ടിമറിച്ച് പ്രവേശം നടത്താനുള്ള സ്വാശ്രയ കോളജുകളുടെ നീക്കത്തിനെതിരെ വീണ്ടും ജയിംസ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. വഴിവിട്ട പ്രവേശനടപടികള്‍ അവസാനിപ്പിച്ചില്ളെങ്കില്‍ മുഴുവന്‍ പ്രവേശവും റദ്ദാക്കുമെന്നാണ് കമ്മിറ്റി താക്കീത് നല്‍കിയത്. വെള്ളിയാഴ്ച പരാതി സ്വീകരിച്ച കമീഷന്‍ പരിഗണിച്ച കേസില്‍ തിരുവനന്തപുരം എസ്.യു.ടി മെഡിക്കല്‍ കോളജ് അക്ഷരമാലാക്രമത്തില്‍ വിദ്യാര്‍ഥികളുടെ പേരും നീറ്റ് റാങ്കും മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന് കണ്ടത്തെിയിരുന്നു. നിര്‍ദേശപ്രകാരം വിദ്യാര്‍ഥിപട്ടിക പ്രസിദ്ധീകരിക്കുകയും പ്രവേശത്തില്‍ ഇന്‍റര്‍ സേ മെറിറ്റ് പാലിക്കുകയും ചെയ്തില്ളെങ്കില്‍ ഇതുവരെ നടത്തിയ മുഴുവന്‍ പ്രവേശവും റദ്ദാക്കുമെന്നും കമ്മിറ്റി കോളജ് അധികൃതരെ അറിയിച്ചു. മെറിറ്റ് അട്ടിമറിച്ച് ഏതെങ്കിലും വിദ്യാര്‍ഥിക്ക് പ്രവേശം നല്‍കിയാല്‍ അത് അപ്പാടെ റദ്ദാക്കുമെന്ന് എറണാകുളം ശ്രീനാരായണ, കൊല്ലം ട്രാവന്‍കൂര്‍ എന്നീ കോളജുകള്‍ക്കും നോട്ടീസ് നല്‍കി.
സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത പാലക്കാട് കരുണ മെഡിക്കല്‍ കോളജില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികള്‍ തല്‍ക്കാലത്തേക്ക് കോളജ് നിര്‍ദേശിക്കുന്ന ഫീസ് അടയ്ക്കണം. കോളജിന്‍െറ പ്രവര്‍ത്തനചെലവ് കണക്കാക്കി കമ്മിറ്റി ഉടന്‍ ഫീസ് നിരക്ക് നിശ്ചയിച്ചുനല്‍കും. ആ സമയം അടച്ച ഫീസില്‍ ക്രമീകരണം നടത്താമെന്നും പരാതികളുമായി എത്തിയ വിദ്യാര്‍ഥികളെ അറിയിച്ചു. അതേസമയം, ജയിംസ് കമ്മിറ്റി നടപടിക്കെതിരെ തൊടുപുഴ അല്‍ അസ്ഹര്‍, എറണാകുളം ശ്രീനാരായണകോളജുകള്‍ നല്‍കിയ ഹരജികള്‍ ഹൈകോടതി തള്ളി.
യോഗ്യരായ അപേക്ഷകരെ ഉള്‍പ്പെടുത്തി വീണ്ടും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനും പ്രവേശം നല്‍കാനുമായിരുന്നു ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.