സ്വാശ്രയം: പ്രതിപക്ഷം നടുത്തളത്തിൽ; നിയമസഭ നിർത്തിവച്ചു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിലെ പ്രതിഷേധത്തിൽ നിയമസഭ നിർത്തിവച്ചു. സ്വാശ്രയ കരാറിനുപിന്നിൽ കോഴയെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നു. സഭ നിർത്തിവച്ച് സ്വാശ്രയ വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു. അതേസമയം യു.ഡി.എഫ് വിട്ട് പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കെ.എം.മാണിയും കേരള കോൺഗ്രസും സഭയിൽ നിന്നു ഇറങ്ങിപ്പോയി.

സ്വാശ്രയ മാനേജ്മെന്റ് കരാർ വഴി 120 അധിക സീറ്റുകൾ ബി.പി.എൽ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ലഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ സഭയിൽ പറഞ്ഞു. 850 ആയിരുന്ന മെറിറ്റ് സീറ്റുകൾ 1150 ആയി വർധിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും സർക്കാർ തീരുമാനത്തിൽ തൃപ്തരാണ്. പ്രതിപക്ഷത്തിനു മാത്രമാണ് തൃപ്തിയില്ലാത്തതെന്നും മന്ത്രി വ്യക്തമാക്കി. മാനേജുമെന്റുകളുടെ ആനുകൂല്യം പറ്റുന്നവരാണ് പ്രതിപക്ഷം. പലരുടെയും മക്കൾ ഫീസില്ലാതെ സ്വാശ്രയ കോളജുകളിൽ പഠിക്കുന്നുണ്ട്. ഇവരുടെ പേരുകൾ പറയുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ധൈര്യമുണ്ടെങ്കിൽ അവരുടെ പേരുകൾ പറയണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ വെല്ലുവിളിച്ചു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.