മാധ്യമവിലക്ക്: രജിസ്ട്രാറുടെ പ്രസ്താവന കണ്ണടച്ചിരുട്ടാക്കല്‍ –കെ.യു.ഡബ്ള്യു.ജെ.

കൊച്ചി: കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഇല്ളെന്ന കേരളഹൈക്കോടതി രജിസ്ട്രാറുടെ പ്രസ്താവന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും നിലവിലുള്ള യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തു ല്യവും ആണെന്ന് കേരളപത്രപ്രവര്‍ത്തക യൂ ണിയന്‍ സംസ്ഥാന പ്രസിഡ് പി.എ. അബ്ദുള്‍ഗഫൂറും ജനറല്‍സെക്രട്ടറി സി.നാരായണനും പറഞ്ഞു. ഒരുമാസത്തിലേറെയായി കേരളത്തിലെ ഒരു കോടതിയിലേക്കും മാധ്യമപ്രവര്‍ത്തകരെ കയറ്റുന്നില്ല. കോടതിയിലത്തെുന്ന മാധ്യമപ്രവര്‍ത്തകര്‍ ശാരീരികമായിആക്രമിക്കപ്പെടുന്നത് പതിവായി. ഇത് തടയാനോ സുരക്ഷയൊരുക്കാനോ കോടതിക്കോ രജിസ്ട്രാര്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ളെന്ന് രജിസ്ട്രാര്‍ ആഴ്ചകള്‍ക്കു മുമ്പ് പ്രസ്താവിച്ചതിന്‍്റെ തൊട്ടു പിറകെയാണ് ആലപ്പുഴ ജില്ലാ കോടതിവളപ്പില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും അസിസ്റ്റന്‍്റും  ആക്രമിക്കപ്പെട്ടത്.
കോടതിവളപ്പില്‍ സുരക്ഷിതത്വമില്ലാത്ത അവസ്ഥയില്‍ അവിടേക്ക് വരാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കമല്ല. ഒരു വിഭാഗം അഭിഭാഷകരുടെ നിയമവിരുദ്ധ നില പാടുകളെ നിയന്ത്രിക്കാന്‍ രജിസ്ട്രാര്‍ തയ്യാറായിട്ടില്ല. അനിശ്ചിതമായി പൂട്ടിയിട്ട കോടതികളിലെ മീഡിയ റൂം് തുറന്നു കൊടുക്കാന്‍ തയ്യാറാകാത്തത് എന്തു കൊണ്ടാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി പല സിറ്റിങ് നടത്തിയിട്ടും തീരുമാനമൊന്നും പ്രഖ്യാപിക്കുന്നില്ല. അഡ്വക്കറ്റ് ജനറല്‍ കൃത്യമായ ഒരു തീരുമാനവും പറയുന്നില്ല. അഭിഭാഷകരെ ഭരണഘടനാവിരുദ്ധ നിലപാടുകളില്‍ നിന്നും വിലക്കുകയും കോടതിക്കകത്ത് സുരക്ഷിതമായി റിപ്പോര്‍ട്ടിങ്ങിന് അവസരമൊരുക്കുകയും വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT